മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹം തേ​ടി കു​ടും​ബ​വീ​ട്ടി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ നി​യു​ക്ത മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം നാ​ളെ സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഇ​ന്നെ കു​ടും​ബ വീ​ട്ടി​ലെ​ത്തി പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി.

അ​നു​ഗ്ര​ഹ നി​മി​ഷ​ത്തി​ലേ​ക്ക് പ​ടി​ക​യ​റാ​നൊ​രു​ങ്ങു​ന്ന ബി​ഷ​പ്പി​ന് ആ​ശം​സ​യു​മാ​യി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. രാ​വി​ലെ മാ​തൃ ഇ​ട​വ​ക​യാ​യ നി​ർ​മ​ല​ഗി​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ലെ​ത്തി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച ശേ​ഷം മാ​താ​വി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​ക ഇ​ട​വ​ക​യി​ൽ ന​ട​ന്ന അ​ഖ​ണ്ഡ ബൈ​ബി​ൾ പ​രാ​യ​ണ​ത്തി​ലും മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ​ങ്കെ​ടു​ത്തു. വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലെ 22ാം അ​ധ്യ​യം വാ​യി​ച്ച് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ന​ൽ​കി. നി​യു​ക്ത മെ​ത്രാ​നെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ഹോ​ദ​ര​ങ്ങ​ളും കു​ടും​ബ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ വ​ലി​യൊ​രു ദൗ​ത്യ​മാ​ണ് ത​ന്നെ എ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​ഹാ​യി​ക്കു​ക, ശു​ശ്രൂ​ഷി​ക്കു​ക എ​ന്ന ദൗ​ത്യ​വു​മാ​യി​ട്ടാ​ണ് ഈ ​പ​ദ​വി​യെ കാ​ണു​ന്ന​തെ​ന്നും മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

വീ​ട്ടി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം പി​താ​വ് തോ​മ​സി​ൽ നി​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങി​യ​ശേ​ഷ​മാ​ണ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.