മികവിന്റെ തിളക്കത്തിൽ പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജ്

ഉന്നത വിദ്യാഭ്യാസ രംഗത്തും ശാസ്ത്രസാങ്കേതിക മത്സരങ്ങളിലും മികവു തെളിയിച്ചു സെന്റ് ജോസഫ്സ് കോളജ് ഒാഫ് എൻജിനീയറിങ് ആന്റ് ടെക്നോളജി (എസ്.ജെ.സി.ഇ.ടി). സാങ്കേതിക വിദ്യാഭ്യാസരംഗത്തു പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കു ഉന്നത വിജയം ഉറപ്പാക്കുന്നു. പ‍ഠനം പൂർത്തിയാക്കുന്നതോടൊപ്പം ഉയർന്ന കമ്പനികളിൽ ജോലിയും കരസ്ഥമാക്കാനുള്ള അവസരവും എസ്.ജെ.സി.ഇ.ടി നൽകുന്നുണ്ട്.

പാലാ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് കോളജ് ഒാഫ് എൻജിനീയറിങ് ആന്റ് ടെക്നോളജി കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. സംസ്ഥാനടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിച്ച ഒാവറോൾ ചാമ്പ്യന്മാർ ഉൾപ്പടെ എൻജിനീയറിങ് അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രൊഫഷണൽ സംഘടനയായ ഐ.എസ്.ടി.ഇയുടെ, മികച്ച ചാപ്റ്റർ ബഹുമതിയും മികച്ച വിദ്യാർഥി പുരസ്കാരവും സെന്റ് ജോസഫ്സ് കോളജിനെ തേടി എത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആറ് ബി.ടെക് കോഴ്സുകളും, ഏഴ് എം.ടെക് കോഴ്സുകളും എം.ബി.എ, എം.സി.എ ‍കോഴ്സുകളും എസ്.ജെ.സി.ഇ.ടി.യിലുണ്ട്. വിദ്യാർഥികൾക്കായി മികച്ച ഹോസ്റ്റൽ സൗകര്യവും പെൺകുട്ടികൾക്കായി പ്രത്യേക ഡെവലപ്മെന്റ് സെൽ സംവിധാനവും കോളജ് ബസ് സൗകര്യവും കൂടാതെ ഡിസൈൻ ആന്റ് ഇന്നൊവേഷൻ ക്ലബ്, ഇൻഷ്വറൻസ് പരിരക്ഷ, ലാംഗ്വേജ് ലബോറട്ടറി, ബുക്ക് സ്റ്റോർ തുടങ്ങിയവയും എസ്.ജെ.സി.ഇ.ടിയിലുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കോർപറേറ്റ് ഏജൻസി പാലാ രൂപതയുടേതാണ് എന്നുളളത് അഭിമാനാർഹമായ നേട്ടമാണ്. ISO സർട്ടിഫിക്കേഷൻ, എൻ.ബി.എ അക്രിഡിറ്റേഷൻ, ഊർജ്ജസംരക്ഷണത്തിനുളള പുരസ്കാരങ്ങൾ, വിദേശയൂണിവേഴ്സിറ്റിയുമായുളള കരാർ, യുവസംരഭകരെ കണ്ടെത്താനുളള പദ്ധതി, സ്റ്റാർട്ട് അപ് വില്ലേജിൽ പങ്കാളിത്തം തുടങ്ങിയവയും സെന്റ് ജോസഫ്സ് കോളേജിന്റ മാത്രം പ്രത്യകതയാണ്. കൂടാതെ സ്പന്ദനം, നാഷണൽ സർവീസ് സ്കീം, ജീസസ് യൂത്ത് ഫോറം എന്നീ സംഘടനകൾ കോളജിന്റെ സാമൂഹിക പ്രതിബദ്ധതയും എടുത്തുകാട്ടുന്നു.

ഇരുനൂറിലധികെ സ്കൂളുകൾ ഉൾപ്പടെ ബി.എഡ് കോളേജ്, നഴ്സിങ് കോളജ്, എൻജിനീയറിങ് കോളജ്, ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പന്ത്രണ്ടോളം കോളജുകൾ പാലാ രൂപതയുടെ വിദ്യാഭ്യാസ കോർപറേറ്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികെ വിദ്യാർഥികൾ പാലാ രൂപതയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പഠിക്കുന്നു. പാലാ സെന്റ് തോമസ്, പാലാ അൽഫോൺസാ കോളജ് തുടങ്ങിയവ പാലാ രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ പെടുന്നു. രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലില്‍ പിതാവിന്റെ വീക്ഷണത്തിൽ ആരംഭിച്ച വിദ്യാഭ്യാസരംഗം മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ്കല്ലറങ്ങാട്ട്, മാർ‌ ജേക്കബ് മുരിക്കൻ എന്നീ പിതാക്കന്മാരുടെ മേൽനോട്ടത്തിൽ ദ്രുതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്നു.

St. Joseph’s college of Engg. and Technology,
Choondacherry P O, Palai.
Phone:04822239700
Email id: www.sjcetpalai.ac.in