മിണ്ടിയാൽ മതി, ചിത്രം സഹിതം വരും; പരമാവധി വേഗപരിധിയും നിശ്ചയിച്ചു

മിണ്ടിയാൽ മതി, ചിത്രം സഹിതം വരും; പരമാവധി വേഗപരിധിയും നിശ്ചയിച്ചു


റോഡുകളിൽ അമിത വേഗക്കാരെ പിടികൂടാൻ സ്ഥിരം ക്യാമറകൾക്കു പുറമേ മോട്ടർ വാഹന വകുപ്പ് ഇന്റർസെപ്റ്റർ വാഹനവും ഇറക്കുന്നു. ഏതു റോഡിലും വരും ദിവസങ്ങളി‍ൽ ഇന്റർസെപ്റ്റർ പ്രതീക്ഷിക്കാം. ലേസർ അടിസ്ഥാന സ്പീഡ് റഡാർ സംവിധാനം ഉപയോഗിച്ചാണു വേഗം കണക്കാക്കുന്നത്. അമിതവേഗവും മറ്റു ഗതാഗത നിയമലംഘനങ്ങളും കണ്ടാൽ ഉടൻ പിഴ ചുമത്തുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പി. ശിവകുമാ‍ർ അറിയിച്ചു.

∙ മിണ്ടിയാൽ മതി, ചിത്രം സഹിതം വരും

മദ്യപിച്ചു വണ്ടിയോടിച്ചാൽ ഇന്റർസെപ്റ്ററിലെ ആൽക്കോമീറ്ററിൽ ഊതേണ്ട കാര്യമില്ല. സംസാരിച്ചാൽ തന്നെ മദ്യപിച്ചിട്ടുണ്ടോയെന്നു വ്യക്തമാകും. മദ്യപിച്ചവരുടെ ചിത്രവും പിടികൂടിയ സ്ഥലവും രേഖപ്പെടുത്തിയ രസീതാണ് ഇന്റർസെപ്റ്റർ തയാറാക്കുക.

മഴ: ദുബായിൽനിന്നുള്ള വിമാന യാത്രക്കാരെ കാത്തുനിർത്തിച്ചത് 30 മണിക്കൂർ!

∙ പഴയ പിഴയും പിടിക്കും

റോഡ് നിയമലംഘനങ്ങൾ നടത്തിയ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പിഴ അടയ്ക്കാത്ത വാഹനങ്ങൾ ഇന്റർസെപ്റ്ററിനു സമീപം പോയാൽ സൈറൺ മുഴങ്ങും. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് സംവിധാനം വഴിയാണ് ഇതു തിരിച്ചറിയുക,

∙ ഹോണും ലൈറ്റും പിടിക്കും

അനുവദനീയമായ പരിധിയിൽ കൂടുതൽ ഹോണിന്റെ ശബ്ദവും വെളിച്ചത്തിന്റെ തീവ്രതയും ഉണ്ടെങ്കിൽ വാഹനം തിരിച്ചറിയും. ഗ്ലാസിന്റെ സുതാര്യതയും പരിശോധിക്കും.

∙ പരമാവധി വേഗപരിധി

നോൺ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടർ വെഹിക്കിൾ 

(സ്വകാര്യ കാറുകൾ ഉൾപ്പെടെ– ഒരു മണിക്കൂറിൽ അനുവദിച്ച പരമാവധി വേഗം കിലോമീറ്ററിൽ): 

എൻഎച്ച് 4 വരി: 90, 

എൻഎച്ച്  2 വരി: 85

സംസ്ഥാന ഹൈവേ: 80

തദ്ദേശസ്ഥാപനം: 50

മോട്ടർ സൈക്കിൾ:

എൻഎച്ച് 4 വരി: 70, 

2 വരി : 60, 

സ്റ്റേറ്റ് ഹൈവേ, 

തദ്ദേശസ്ഥാപനം: 50

ലൈറ്റ് മോട്ടർ വെഹിക്കിൾ 

ട്രാൻസ്പോർട്ട് (ടാക്സി കാറുകൾ,  മിനി ലോറികൾ ഉൾപ്പെടെ): 

എൻഎച്ച് 4 വരി: 70, 

സ്റ്റേറ്റ് ഹൈവേ, 

എൻഎച്ച് 2 വരി: 65, 

തദ്ദേശസ്ഥാപനം: 50

ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)

എൻഎച്ച് 4 വരി–65, 

എൻഎച്ച് 2 വരി, 

സ്റ്റേറ്റ് ഹൈവേ : 60

തദ്ദേശസ്ഥാപനം : 40 .

വേഗപരിധി  ലംഘിച്ചാൽ പിഴ

ലൈറ്റ് മോട്ടർ വെഹിക്കിൾ: 1500 രൂപ

മറ്റു വാഹനങ്ങൾ : 3000 രൂപ