മി​ക​ച്ച കൃ​ഷി​ഭ​വ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി​ഭ​വ​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി കൃ​ഷി​ഭ​വ​നെ തി​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലു​ണ്ടാ​യ കൃ​ഷി​നാ​ശം നേ​രി​ടു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​വി​ധ എ​സ്എ​ച്ച്എം കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ണ് പു​ര​സ്കാ​രം. വാ​ഴ​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, കു​രു​മു​ള​ക് കൃ​ഷി, ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ, കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക്ക​ര​ണം, മ​ഴ​മ​റ തൂ​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ണ് കൃ​ഷി​ഭ​വ​ൻ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 2018-19 വ​ർ​ഷം സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ അ​നു​വ​ദി​ച്ച പ​ദ്ധ​തി തു​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ച​ത് കാ​ഞ്ഞി​ര​പ്പ​ള്ളി കൃ​ഷി​ഭ​വ​നാ​യി​രു​ന്നു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കൃ​ഷി ഓ​ഫി​സ​ർ ആ​ർ. വേ​ണു​ഗോ​പാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ. ​ഷൈ​ൻ, ഇ.​എ.​അ​ൻ​ഷാ​ദ്, എ.​എ​സ്. ഷൈ​നി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ റെ​ജി​മോ​ൾ മാ​ത്യു, മാ​യാ​ദേ​വി കു​ഞ്ഞ​മ്മ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​സ്. ബി​മ​ൽ​ഘോ​ഷ്, മീ​നാ നാ​യ​ർ, ഇ. ​വി​ജ​യ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.