മീൻ പിടിക്കുവാൻ കെട്ടിയ വലയിൽ കുടിങ്ങിയത് അപൂർവ ഇനത്തിലുള്ള ആമയും ഉഗ്രവിഷമുള്ള കരിമൂർഖനും

മീൻ പിടിക്കുവാൻ കെട്ടിയ വലയിൽ കുടിങ്ങിയത് അപൂർവ ഇനത്തിലുള്ള ആമയും ഉഗ്രവിഷമുള്ള കരിമൂർഖനും

എരുമേലി: കാലവർഷ പെയ്ത്തിൽ മഴവെള്ളം നിറഞ്ഞ പാടത്ത് മത്സ്യങ്ങളെ പിടികൂടാനായി വിരിച്ച വലയിൽ കുടുങ്ങിയത് അപൂർവ ഇനത്തിലുള്ള ആമയും അസാമാന്യ വലിപ്പമുള്ള മൂർഖനും .

നക്ഷത്ര ആമയാണെന്ന സംശയത്തിൽ പരിശോധനയ്ക്കായി ആമയെയും,ശബരിമല വനത്തിലേയ്ക്ക് കയറ്റി വിടാനായി മൂർഖനെയും എരുമേലി പ്ളാച്ചേരി ഫോറസ്റ്റ് ഓഫിസിലെത്തിച്ചു .ഇന്നലെ രാവിലെ പുതുപ്പള്ളി മാങ്ങാനത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലാണ് ആമയും മൂർഖനും കുടുങ്ങിയത്.തുടർന്ന് നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നക്ഷത്ര ആമയല്ലെന്നു സ്ഥിതീകരിച്ചു.ഇന്നലെ വൈകുന്നേരത്തോടെ മൂർഖൻ പാമ്പിനെ ശബരിമല വനത്തിൽ കയറ്റിവിട്ടെന്ന് എരുമേലി റേഞ്ച് ഓഫിസർ സാന്റി ടോം പറഞ്ഞു.ആമയെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലത്തേയ്ക്ക് ഇന്നു മാറ്റും.

web-tortoise-at-erumeli