മുംബൈ ഇന്ത്യന്‍സ് ഒമ്പത് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി
ഐപിഎല്ലില്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒമ്പത് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി.
മുംബൈ ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
ധോണിക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞെങ്കിലും തകര്‍ച്ച അതിജീവിച്ച് മുംബൈ വിജയതീരത്ത്.
ആദ്യന്തം ആവേശം മുറ്റിനിന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഒമ്പതു റണ്‍സ് വിജയം.
വെറും 26 പന്തുകളില്‍ 51 റണ്‍സ് അടിച്ചുകൂട്ടി ഏറെക്കുറേ ഒറ്റയ്ക്ക് ചെന്നൈയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ച ധോണിക്ക് പക്ഷേ വിജയത്തിലേക്കുള്ള ദൂരത്തിനിടയില്‍ കീറോണ്‍ പൊള്ളാര്‍ഡ് പ്രതിബന്ധമായി. ധോണിയുടെ ബാറ്റില്‍നിന്നു ബൌണ്്ടറിക്കു പുറത്തേക്കു ചീറിപ്പാഞ്ഞ പന്ത് വായുവില്‍ ഉയര്‍ന്നു ചാടി പൊള്ളാര്‍ഡ് കൈപ്പിടിയിലാക്കുമ്പോള്‍ സ്റ്റേഡിയം മാത്രമല്ല, മുംബൈ താരങ്ങളും ഒരു നിമിഷം അവിശ്വസനീയതയോടെ നോക്കി നിന്നു. അതുവരെ മഞ്ഞക്കടലായി അലയടിച്ചിരുന്ന ചെന്നൈയിലെ സ്റ്റേഡിയം പിന്നെ നിരാശയുടെ നടുക്കടലിലേക്ക് വീണു. ഒപ്പം ചെന്നൈ പരാജയത്തിലേക്കും.
ചെന്നൈക്കു വേണ്്ടി ഹസി (20), റെയിന (10), ബ്രാവോ (10), ബദ്രിനാഥ് (16), രവിന്ദ്ര ജഡേജ (16) എന്നിവരെല്ലാം രണ്്ടക്കം കടന്നെങ്കിലും വലിയ സ്കോര്‍ നേടാന്‍ കഴിഞ്ഞില്ല. മുരളി വിജയും (5), അശ്വിനും (2), ലോലിനും (പൂജ്യം) അമ്പേ പരാജയപ്പെട്ടു. എങ്കിലും ധോണിയുടെ മനഃക്കരുത്തില് ചെന്നൈ വിജയിക്കുന്നതിന് അടുക്കലെത്തുകയായിരുന്നു.
അഞ്ചു ബൌണ്്ടറികളും മൂന്നു പടുകൂറ്റന്‍ സിക്സറുകളും അടങ്ങിയതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. ഒരുഘട്ടത്തില്‍ സിംഗിളുകള്‍ ഉപേക്ഷിച്ചാണ് ചെന്നൈ ക്യാപ്റ്റന്‍ പോരടിച്ചത്. മുംബൈക്കു വേണ്്ടി മുനാഫ് പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും രണ്്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മിച്ചല്‍ ജോണ്‍ ഒരു വിക്കറ്റും നേടി.
നേരത്തേ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിലെ ആരാധകര്‍ കാത്തിരിന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ മുംബൈ കിംഗ്സ് ഇലവന് ആറിന് 148 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടാണ് (38 പന്തില്‍ 57 റണ്‍സ്) ഒരുഘട്ടത്തില്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുംബൈക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഹര്ഭജന് സിംഗുമൊത്ത് (21) അവസാന എട്ടോവറില്‍ പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയ 65 റണ്‍സാണ് മുംബൈ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
നേരിട്ട ആദ്യ പന്തില്‍ സച്ചിനെ പുറത്താക്കി ഡിര്‍ക് നാനസ് മുബൈയെ ഞെട്ടിച്ചു. രജ്പുത്തിന്റെ പന്തില്‍ റിക്കി പോണ്്ടിഗും (ആറ്) പുറത്തായതോടെ മുംബൈയുടെ നില പരുങ്ങലിലായി. രോഹിത് ശര്‍മ്മയും (എട്ട്), അമ്പാട്ടി റായിഡുവും (ഏഴ്) ക്ഷണത്തില്‍ മടങ്ങി. രക്ഷകനാകുമെന്നു കരുതിയ ഡ്വെയിന്‍ സ്മിത്തിനും (മൂന്ന്) തിളങ്ങാന്‍ കഴിഞ്ഞില്ല. 25 പന്തുകളില്‍ 37 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കിനെ ബ്രാവോ മടക്കുമ്പോള്‍ മുംബൈയുടെ സ്കോര്‍ 59 റണ്‍സായിരുന്നു. പിന്നീടാണ് പൊള്ളാര്‍ഡിന് കൂട്ടായി ഹര്ഭജന് എത്തിയതും മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്. രണ്്ടു വിക്കറ്റെടുത്തെങ്കിലും ഡ്വെയിന്‍ ബ്രാവോ 44 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി. നാനസ്, രാജ്പൂത്ത്, ലോലിന്, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തേ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍നിന്ന് രണ്്ടു മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. മീഡിയം പേസര്‍ ബുംറയ്ക്കു പകരം പ്രഗ്യാന്‍ ഓജയേയും ഓള്റൌണ്്ടര് ജേക്കബ് ഓറത്തിനു പകരം ഡ്വെയിന്‍ സ്്മിത്തിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. മൈക്ക് ഹസി, ഡിര്‍ക് നാനസ്, ഡ്വെയിന്‍ ബ്രാവോ, ലാഹ്ളിന് എന്നിവരാണ് ചെന്നൈയുടെ വിദേശ താരങ്ങള്‍. ശേഷിക്കുന്നവരില്‍ ബദരീനാഥും എ.എസ്. രാജ്പുതും ഒഴികയുെള്ളവര് ഇന്ത്യന്‍ ടീം അംഗങ്ങള്‍. മുരളി വിജയ്, സുരേഷ് റെയിന, എം.എസ്. ധോണി, രവീന്ദര്‍ ജഡേജ, അശ്വിന് എന്നിവരാണ് ചെന്നൈ ലൈനപ്പിലുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍.