മുക്കൂട്ടുതറയിൽ ലഹരിയോടു വിടചൊല്ലിയവര്‍ക്ക് അഭിനന്ദനം പോലീസിന്റെ വക അഭിനന്ദനം.

മുക്കൂട്ടുതറ: മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ കഠിനപരിശ്രമത്തിലൂടെ ലഹരിയോട് വിടപറഞ്ഞപ്പോള്‍ പോലീസിന്റെ വക അഭിനന്ദനം. ഇന്നലെ മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ നടന്ന മദ്യവിമുക്തരുടെ ഒത്തുചേരലായ പുനര്‍ജനിയിലാണ് അഭിനന്ദനം അര്‍പ്പിച്ച്‌ പോലീസ് തിളങ്ങിയത്. രണ്ട് വര്‍ഷം മുമ്ബ് ആശുപത്രിയില്‍ ആരംഭിച്ച ലഹരി വിമുക്ത ചികിത്സാ വിഭാഗത്തിലൂടെ ലഹരി വിമുക്തരായവരുടെ കൂട്ടായ്മയാണ് സംഘടിപ്പിച്ചത്.

ഇവര്‍ക്ക് ഒപ്പം കുടുംബാംഗങ്ങളും എത്തിയിരുന്നു. മണിമല സിഐ എം.എ. അബ്ദുള്‍ റഹീം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലഹരിയിലൂടെ വ്യക്തിമാത്രമല്ല കുടുംബവും സമൂഹവും ഒന്നാകെ അന്തഛിദ്രമാവുകയാണ്. എന്നന്നേയ്ക്കുമായി ലഹരി ഉപേക്ഷിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞാല്‍ അത് ആ വ്യക്തിയുടെ ഉറച്ച ഇച്ഛാശക്തിയെയാണ് പ്രകടമാക്കുന്നതെന്നുംസിഐ പറഞ്ഞു. യോഗത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍ അധ്യക്ഷത വഹിച്ചു. സിജി ആന്റണി ക്ളാസ് നയിച്ചു. ഫാ. ആഗ്നല്‍ ഡൊമിനിക്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സെബാസ്റ്റ്യന്‍ ഡിക്രൂസ്, ലിജിന്‍ തോമസ്, രഞ്ജുമോഹന്‍, ലിജോ ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു