മുക്കൂട്ടുതറയിൽ സംഘട്ടനം: രണ്ടു പേർക്കു പരുക്ക്

എരുമേലി∙ കള്ള ടാക്സി ഓട്ടവുമായി ബന്ധപ്പെട്ട് മുക്കൂട്ടുതറയിൽ ന‍ടന്ന സംഘട്ടനത്തിൽ രണ്ടു പേർക്കു പരുക്ക്. മാറിടം കവല സ്വദേശി ബിനോയി, അയൽവേലി മഠത്തിൽ സന്തോഷ് എന്നിവർക്കാണു പരുക്കേറ്റത്. ബുധൻ രാത്രിയാണ് സംഭവം. ബിനോയിയുടെ സ്വകാര്യ കാർ കള്ള ടാക്സി ഓടിയെന്ന് ആരോപിച്ച് ചിലർ പരാതി നൽകിയിരുന്നു.

ഇതു സംബന്ധിച്ച് സന്തോഷും ബിനോയിയുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പരുക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. എന്നാൽ ഇതിനുശേഷം സന്തോഷിന്റെ സുഹൃത്തുക്കളായ നാലംഗ സംഘം ബിനോയിയുമായി വാക്കേറ്റം ഉണ്ടാവുകയും തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു.