മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണം

മുക്കൂട്ടുതറ ∙ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യം ശക്തമായി. മുക്കൂട്ടുതറ, എലിവാലിക്കര, മുട്ടപ്പള്ളി തുടങ്ങിയ മേഖലകളിൽ പാവപ്പെട്ടവരും സാധാരണക്കാരും ഉൾപ്പെടെ പതിനായിരക്കണക്കിനു മലയോര കർഷകരുണ്ട്. ഇവർക്കു സൗജന്യ വൈദ്യസഹായത്തിനായി പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.

കൂടുതൽ കർഷകരും റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. റബർ വിലയിലെ ഇടിവു മൂലം ഇവർക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഇതു മൂലം ഇവർക്കു കഴിയുന്നില്ല. മുക്കൂട്ടുതറയിൽ ഗവ. ആശുപത്രി വന്നാൽ ശബരിമല തീർഥാടകർക്കും അത് ഉപകാരപ്രദമാകും