മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നു: പി.സി. ജോർജ്

പിണറായി വിജയൻ മുഖ്യമന്ത്രിക്കസേര ജാതി രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്ന് കേരളാ ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ ആരോപിച്ചു. 2011, 2016 തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ നേടിയ വോട്ടിന്റെ കണക്ക് വിലയിരുത്തി നോക്കി, ബിജെപിക്ക് അടുത്ത തവണ വോട്ട് കൂടിയാൽ ഇനിയും അധികാരത്തിൽ വരാമെന്നാണ് പിണറായിയുടെ വ്യാമോഹം