മുണ്ടക്കയം–എൻഎച്ച് 183 എയുടെ അലൈമെന്റ് വിഭാവനം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

മുണ്ടക്കയം–എൻഎച്ച് 183 എയുടെ അലൈമെന്റ് വിഭാവനം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. . ഭരണിക്കാവിൽ നിന്നും എരുമേലിയിൽ എത്തുന്ന ഹൈവേ പുത്തൻചന്ത വഴി ടൗണിൽ പ്രവേശിക്കുന്ന രീതിയിലായിരുന്നു റൂട്ട് തയാറാക്കിയിരുന്നത്. ഇൗ റൂട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ മറ്റൊരു വഴി നോക്കണമെന്ന് ഗ്രാമപഞ്ചായത്ത് ദേശീയപാതാ വിഭാഗത്തിനോട് ആവശ്യപെട്ടിരുന്നു.

ഇതേ തുടർന്നാണ് പാത കടന്നുപോകുന്ന സ്ഥലംതീരുമാനിക്കുവാനായി ആന്റോ ആന്റണി എംപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു,എസ്.കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങളായ ബെന്നി ചേറ്റുകുഴി, മാത്യു ഏബ്രഹാം പ്ലാക്കാട്ട്, ബി.ജയചന്ദ്രൻ,എൻഎച്ച് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജാഫർഖാൻ, ദിവ്യാൻഷു കൗഷിക്, അലീനഎന്നിവർ സ്ഥലം സന്ദർശിച്ചത്.

ഗ്രാമപഞ്ചായത്തിന്റെ നിർദേശ പ്രകാരം ജനവാസ മേഖലകൾ ഒഴിവാക്കി ഉൾപ്രദേശത്ത് കൂടി ഹൈവേ വിഭാവനം ചെയ്യുവാനും, ടൗണിൽ കെകെ റോഡിന് സമാന്തരമായി പാത കടന്നു പോകുന്ന രീതിയിൽ റൂട്ട് നിശ്ചയിക്കുവാനും ദേശീയപാതാ വിഭാഗത്തിന് ആന്റോ ആന്റണി എംപി നിർദേശം നൽകി.