മുണ്ടക്കയം പഞ്ചായത്തിന്റെ പദ്ധതിക്ക് അംഗീകാരം

മുണ്ടക്കയം: ഗ്രാമപ്പഞ്ചായത്ത് വാര്‍ഷികപദ്ധതിക്ക് അംഗീകാരം ലഭിച്ചു.10.77 കോടി രൂപയുടെ 295 പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്. 100 സ്​പില്‍ ഓവര്‍ പദ്ധതികളുമുണ്ട്.

പഞ്ചായത്ത് മാര്‍ക്കറ്റ് പുനരുദ്ധാരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം,മെയിന്റനന്‍സ്, വീട് പുനരുദ്ധാരണം,റോഡ് നിര്‍മ്മാണം, പട്ടികജാതി വിഭാഗത്തിന് പഠനമുറി നിര്‍മ്മാണം, കോളനികളിലെ റോഡ് നിര്‍മ്മാണം, പട്ടികവര്‍ഗ വിഭാഗത്തില്‍ പഠനമുറി നിര്‍മ്മാണം, വീട് പുനരുദ്ധാരണം, വിവാഹ ധനസഹായം, പച്ചക്കറിതൈ വിതരണം, ഫലവൃക്ഷതൈ വിതരണം, ഔഷധസസ്യ വിതരണം, ജൈവ രാസവള വിതരണം, കക്കൂസ് നിര്‍മ്മാണം എന്നിവയാണ് പദ്ധതികള്‍.