മുണ്ടക്കയം സിഎംഎസ് എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ കൂട്ടുകാരുടെ സുരക്ഷക്കായി ഗവര്‍ണര്‍ക്ക് കത്തയക്കും

മുണ്ടക്കയം: കൂട്ടുകാര്‍ക്കും വേണം സുരക്ഷിത ഭാവി. ഇത് ഉറപ്പ് വരുത്താന്‍ ഗവര്‍ണര്‍ക്ക് കത്തയക്കും. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഞങ്ങളുടെ കൂട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സിഎംഎസ് എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ ഒമ്പതിന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെത്തി 101 കത്തുകള്‍ ഗവര്‍ണര്‍ക്ക് അയക്കും.

കാസര്‍ഗോഡ് ജില്ലയിലെ സാന്ത്വന ബഡ് സ്‌കൂളിലെ കുട്ടികളുമൊത്ത് ശിശുദിനം ആഘോഷിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ഇവരുടെ ദാരുണമായ അവസ്ഥ കുട്ടികളുടെ മനസിനെ വേദനിപ്പിച്ചത്. ഇവരുടെ പഠനത്തിനും ജീവത സുരക്ഷയ്ക്കുമായി ഗവര്‍ണര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്തുകളാണ് അയക്കുന്നത്.