മുണ്ടക്കയത്ത് ഒന്നര കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശികളായ നാലു യുവാക്കൾ ഉൾപെടെ അഞ്ചു പേർ പിടിയിലായി

മുണ്ടക്കയത്ത് ഒന്നര കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശികളായ നാലു യുവാക്കൾ ഉൾപെടെ അഞ്ചു പേർ പിടിയിലായി

മുണ്ടക്കയം ഇഞ്ചിയാനി ഭാഗത്ത്‌ നിന്ന് ഒന്നര കിലോ കഞ്ചാവുമായി നാലു യുവാക്കൾ ഉൾപെടെ അഞ്ചുപേർ പിടിയിലായി . ഇവരിൽ നാലു പേർ പാറത്തോട് സ്വദേശികൾ.

കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് കടത്തിന് പലരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കഞ്ചാവ് കടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് ഈ അറസ്റ്റിൽ നിന്നും മനസ്സിലാവുന്നത് .

പിടിയിലായ തമിഴ്‌നാട് തേനി സ്വദേശി ശേഖർ ( 52 വയസ്സ് ) ആണ് സംഘ തലവൻ . ഇയാൾ വളരെ നാളുകളായി മുണ്ടക്കയതേക്ക് കഞ്ചാവ് എത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു .

പാറത്തോട് വരിക്കതടം ജയേഷ് ( 22 വയസ്സ്) , പാറത്തോട് ചിറ ഭാഗത്ത്‌ എക്കാട്ടിൽ വീട്ടിൽ വിഷ്ണുദാസ്‌ ( 25 വയസ്സ് ), പാറത്തോട് കുന്നുംപറന്പിൽ വീട്ടിൽ സുധീർ ( 21 വയസ്സ്), പാറത്തോട് പങ്ങപാട്ട് വീട്ടിൽ നിധീഷ് ( 24 വയസ്സ്) എന്നിവരാണ് പിടിയിലായത് .

ഇവർക്ക് ശേഖർ ആയിരുന്നു സ്ഥിരമായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത് . നാട്ടുകാരുടെ സഹായത്തോടെ ആണ് പോലീസ് ഇവരെ പിടികൂടിയത് . പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവർ അറസ്റ്റിൽ ആയതു . ഇവരെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അധികാരികൾ അറിയിച്ചു .

1-web-kanchavu-mundakayam

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)