മുണ്ടക്കയത്ത് കാൻസർ രോഗ നിർണയ ക്യാംപ് നടത്തി

മുണ്ടക്കയം∙ സെന്റ് മേരീസ് പള്ളിയിൽ കെഎൽഎൽഎയുടെ നേതൃത്വത്തിൽ കാൻസർ രോഗ നിർണയ ക്യാംപ് നടത്തി. ഡോ. അനീറ്റ ജോസ്, ഡോ.നീനു എന്നിവർ നേതൃത്വം നൽകി.

റെജി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ജോബ് കുഴിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. ഷിജു പി. കോശി, ചാർലി കോശി, സൂസമ്മ വർഗീസ്, ലിജിനാ ഷിജു, ഷാന്റി റിച്ചാൾഡ്, റോസ് ജോസ് എന്നിവർ പ്രസംഗിച്ചു.