മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു

മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു

മുണ്ടക്കയം: മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു .

മുണ്ടക്കയത്ത് ഭാര്യവീട്ടിൽ ചെറിയപെരുന്നാൾ ആഘോഷിക്കാനെത്തിയ കോട്ടാങ്കൽ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് സാമൂഹികവിരുദ്ധർ ആറ്റിൽ തള്ളിയിട്ടത്‌ .ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം.

മുണ്ടക്കയം കല്ലെപ്പാലത്തിനു സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് അജ്ഞാതർ പുല്ലകയാറ്റിലേയ്ക്ക് തള്ളിയിട്ടത്. ആറ്റിൽപതിച്ച ഓട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നു .

മുണ്ടക്കയം പോലീസ് സംഭവസ്ഥലം സന്ദർശിച്ചു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2-web-auto-rikshw-in-the-river

1-web-auto-rikshaw-in-the-river