മുപ്പതാംകള ഉത്സവം 14 മുതൽ 16 വരെ

എലിക്കുളം ∙ ഭഗവതീക്ഷേത്രത്തിൽ മുപ്പതാംകള ഉത്സവം 14 മുതൽ 16 വരെ നടക്കും. 14നു രാവിലെ എട്ടിന് നവകം, പഞ്ചഗവ്യം. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി ദേവൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. വൈകിട്ട് 6.30നു ഭജന. 15നു മുപ്പതാംകള ഉത്സവം. രാവിലെ എട്ടിനു ശ്രീബലി, വൈകിട്ട് നാലിനു കാഴ്ചശ്രീബലി, ഏഴിനു കളംകാഴ്ച, 12നു ഗുരുതി. 16ന് അയ്യപ്പസേവാസംഘം എലിക്കുളം ശാഖയുടെ ശാസ്താംപാട്ട്. വൈകിട്ട് 6.30നു കളംകാഴ്ച, പള്ളിനായാട്ട് എന്നിവ നടക്കും.