അൻപതിനായിരം പാന്പുകളെ, അതിൽ മുപ്പതിനായിരം മൂർഖന്മാരെ , ഇറച്ചിക്കും തോലിനും വേണ്ടി വളർത്തുന്ന സഹോദരന്മാർ

അൻപതിനായിരം പാന്പുകളെ, അതിൽ  മുപ്പതിനായിരം മൂർഖന്മാരെ , ഇറച്ചിക്കും തോലിനും വേണ്ടി  വളർത്തുന്ന സഹോദരന്മാർ

മുപ്പതിനായിരം മൂർഖന്മാരെ വളർത്തുന്ന സഹോദരന്മാർ ..

ചൈനയിലെ രണ്ടു സഹോദരന്മാർ കൃഷിക്കുവേണ്ടി വളർത്തുന്നത് അൻപതിനായിരം പാന്പുകളെ . അതിൽ മുപ്പതിനായിരം മൂർഖന്മാർ..

യങ്ങ് സുനായ്, യങ്ങ് സുൻലും എന്നെ സഹോദരന്മാർ ആണ് ഈ വന്പിച്ച പാന്പ് ബിസിനസ്‌ നടത്തുന്നത്. തെക്കേ ചൈനയിലുള്ള Chongqing എന്ന പട്ടണത്തിലാണ് ഈ പാന്പ് ഫാം സ്ഥിതി ചെയ്യുന്നത് . മൂന്നര ഏക്കർ സ്ഥലത്ത് 20 ജോലിക്കാർ ഉണ്ട് ഈ ഫാമിൽ .

പാന്പിനെ തിന്നുന്ന ചൈനക്കാർക്കുള്ള പ്രിയപ്പെട്ട ഭകഷണം ആണ് ഇവർ നല്കുന്ന പാന്പിറച്ചി. ഓരോ വർഷവും ഇവർ ഏകദേശം അഞ്ചു ലക്ഷം
പാന്പ്കളെ കൊന്നു പാന്പിൻതോൽ കയറ്റുമതി ചെയ്യുന്നു . അത്രയും പാന്പിറച്ചിയും കയറ്റി അയക്കുന്നുണ്ട് .

അവിടെ ജോലി ചെയ്യുന്നവരുടെ പ്രധാനപെട്ട ജോലികൾ ഇവയാണ് . പാന്പിൻ മുട്ടകൾ സൂക്ഷിച്ചു വിരിയിച്ചെടുക്കുക , അവയെ പരിപാലിക്കുക, പാന്ബിനു തിന്നാനുള്ള ഭക്ഷണം കൊടുക്കുക , പിന്നെ അവയെ കൊന്നു ഇറച്ചിയും തോലും എടുക്കുക …

ഇത് വളരെ സാഹസികമായ ജോലിയാണെന്ന് ജോലിക്കാർ പറയുന്നു. പല പ്രാവശ്യം ജോലിക്കാർ പാന്ബിന്റെ കടി എല്ക്കാറുണ്ട്. ” പാന്പ് കടിച്ചാൽ ഉടൻ തന്നെ അവിടം ഞെക്കി വിഷം പുറത്തു കളയും. പിന്നീടു ധാരാളം വെള്ളത്തിൽ കഴുകും .. കൂടാതെ ഞങ്ങൾ അവിടെ ഉണ്ടാക്കിയെടുത്ത മരുന്നും പുരട്ടും ” ജോലിക്കാർ പറഞ്ഞു .

2

3

4

6

7

8

1