” മുല്ലപ്പൂപൊട്ട് ” – ശ്രീകാന്ത് പങ്ങപ്പാട്ട് ഒരുക്കിയ ഒരു മനോഹര ദൃശ്യകാവ്യം ..

” മുല്ലപ്പൂപൊട്ട് ” – ശ്രീകാന്ത് പങ്ങപ്പാട്ട് ഒരുക്കിയ ഒരു  മനോഹര ദൃശ്യകാവ്യം  ..

മുല്ലപ്പൂവിന്‌ പകലും രാത്രിയും സംഭവിക്കുന്ന മാറ്റങ്ങൾ ചില പകൽമാന്യൻമാരുടെ കണ്ണിലൂടെ നോക്കികാണുകയാണ് സംവിധായകൻ ഇവിടെ.
പകൽ സമയത്ത് ഭംഗിയായി ഒരുങ്ങി മുല്ലപ്പൂ ധരിച്ച സ്ത്രീകളെ കാണുമ്പോൾ ജനങ്ങൾ ബഹുമാനത്തോടെയാണ് നോക്കി കാണുന്നത്. എന്നാൽ അതേ സ്ത്രീ രാത്രിയിൽ മുല്ലപ്പൂ ധരിച്ചു പുറത്തിറങ്ങിയാൽ മറ്റൊരു കണ്ണോടുകൂടിയാണ് ജനങ്ങൾ കാണുന്നത്. കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ എഞ്ചിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് സംവിധാനം ചെയ്ത ” മുല്ലപ്പൂപൊട്ട് ” എന്ന ഈ ഷോർട് ഫിലിം ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. അതിമനോഹരമായ ഫെയിമുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രത്തിൽ പ്രസിദ്ധ കലാകാരന്മാരായ പ്രിയങ്ക നായർ, ബിനു അടിമാലി, ധനം കണ്ണൻ, അരവിന്ദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച കല സംവിധായകനായ സാബു സിറിലിനോട് ഒപ്പം പ്രവർത്തിച്ച ശ്രീകാന്ത് പങ്ങപ്പാട്ട്, നിരവധി feature ഫിലിം കളുടെയും ( tamil, മലയാളം, hindi ) advt കളുടെയും പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് കഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കാവ്യവേദി പുരസ്‌കാരം, കോഴിക്കോട് ശാന്ത ദേവി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ കഥകൾക്ക് ലഭിച്ചിട്ടുണ്ട്. കഥക്ക് നേടി.