മുസ്ലിം ലീഗ് സമരസംഗമം നടത്തി

പൊൻകുന്നം: മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പൊൻകുന്നത്ത് സമര സംഗമം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജി.എസ്.ടി.യുടെ അപാകം പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, മെഡിക്കൽ കോഴ സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരസംഗമം.

മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരിം മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാപ്രസിഡന്റ് പി.എം.ഷരീഫ് ഉദ്ഘാടനം ചെയ്തു. ജലാൽ പൂതക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് ട്രഷറർ പി എം സലിം, നിഷാദ് അഞ്ചനാട്ട് ,എം കെ അബ്ദുൽ അസ്സീസ് കെ.എം മുഹമ്മദാലി ജിന്നാ, മണ്ഡലം ഭാരവാഹികളായ നാസർ കങ്ങഴ, റ്റി.എ ഷിഹാബുദ്ദീൻ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി എൻ.എം. ഷരീഫ് ,സി.ഐ അബ്ദുൾ റസാഖ് ,അബ്ദുൽ ജബ്ബാർ കങ്ങഴ, നൗഷാദ് കരിമ്പിൽയൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.എസ്.സലാഹുദ്ദീൻ ഫസൽമാടത്താനി, തൗഫീഖ് അബ്ദുൽ അസ്സീസ് ആലപ്ര, യൂനുസ് മണിമല തുടങ്ങിയവർ. സംസാരിച്ചു.