മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞിരപ്പള്ളി∙ തദ്ദേശ ഭരണവകുപ്പിലെ ഭരണസ്തംഭനവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേട്ടക്കവലയിൽ ധർണ നടത്തി. അൻസാരി വട്ടകപ്പാറ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് അഞ്ചനാട്ട് ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ.മാഹിൻ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി.എ.അബ്ദുൽ മജീദ്, പി.പി.ഇസ്മായിൽ, പി.യു.ഇർഷാദ്, എം.ഐ.നൗഷാദ്, റഹ്മത്തുള്ള, കെ.എസ്.നാസർ, ഹബീബ്, നൗഷാദ്, മൻസൂർ തേനംമാക്കൽ, വി.കെ.നസീർ, സലിം, ഷാജി മാടത്താനി, നിസാർ ഒരുകോനായിൽ, ഫസിലി എന്നിവർ പ്രസംഗിച്ചു.