മു​ക്കൂ​ട്ടു​ത​റ​യി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം

എ​രു​മേ​ലി: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വ്യാ​പാ​ര​സ​മു​ച്ച​യം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ട് ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തേ അ​നു​ഭ​വ​മാ​കു​മോ ഇ​പ്പോ​ഴ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി മു​ക്കൂ​ട്ടു​ത​റ​യി​ൽ വ്യാ​പാ​ര​സ​മു​ച്ച​യം നി​ർ​മി​ക്കാ​നു​ള​ള പ​ദ്ധ​തി​ക്കും സം​ഭ​വി​ക്കു​ക​യെ​ന്ന് ആ​ശ​ങ്ക.

മു​ക്കൂ​ട്ടു​ത​റ​യ്ക്ക് ഇ​ത്ത​വ​ണ​ ത​യാ​റാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡി​നുവേ​ണ്ടി ത​യാ​റാ​ക്കി​യ അ​തേ മാ​തൃ​ക​യി​ലാ​ണ്. സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ഈ​ടുവ​ച്ച് വാ​യ്പ​യെ​ടു​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി എ​രു​മേ​ലി ബ​സ്‌സ്റ്റാ​ൻ​ഡി​നാ​യി ആ​വി​ഷ്ക​രി​ച്ച​ത്. ഇ​തു ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ മു​ക്കൂ​ട്ടു​ത​റ​യ്ക്കും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ക്കൂ​ട്ടു​ത​റ​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സും ച​ന്ത​യും ഉ​ൾ​പ്പെ ടെ​യു​ള​ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ഈ​ടുവ​ച്ച് ര​ണ്ടുകോ​ടി രൂ​പ വാ​യ്പ വാ​ങ്ങി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭ്യ​മ​ല്ലെ​ന്നാ​ണ് വി​വ​രം. ആ​ധാ​രം ഉ​ൾ​പ്പെടെ രേ​ഖ​ക​ൾ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. റ​വ​ന്യു, സ​ർ​വേ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ൾ സ​മാ​ഹ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ആ​ധാ​രം ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ഏ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര-​ഗ്രാ​മ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​നാ​ണ് എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ലെ നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ വാ​യ്പ ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. 20 വ​ർ​ഷം കൊ​ണ്ട് ഗ​ഡു​ക്ക​ളാ​യി തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​റ​ണാ​കു​ളം വൈ​റ്റി​ല ഹ​ബ്ബ് മാ​തൃ​ക​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഈ ​പ​ദ്ധ​തി പൊ​ളി​ഞ്ഞ​തു പോ​ലെ മു​ക്കൂ​ട്ടു​ത​റ​യി​ലും സം​ഭ​വി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള​ള ആ​സൂ​ത്ര​ണ​വും തു​ട​ർ ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണം. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട് മു​ക്കൂ​ട്ടു​ത​റ ച​ന്ത​യ്ക്കും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നും. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചാ​ൽ ടൗ​ണി​ന്‍റെ വി​ക​സ​ന മു​ഖ​ച്ഛാ​യ പു​രോ​ഗ​തി​യി​ലാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പൊ​തു ശൗ​ചാ​ല​യ​വും ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​വും ബ​സ് സ്റ്റാ​ൻ​ഡും ഇ​തോ​ടെ മു​ക്കൂ​ട്ടു​ത​റ​യ്ക്ക് സ്വ​ന്ത​മാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം.