മു​ണ്ട​ക്ക​യ​ത്തെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വീണ്ടും അ​ട​ച്ചു​പൂ​ട്ടി

മു​ണ്ട​ക്ക​യം: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നു ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സെ​പ്ടി​ക് ടാ​ങ്ക് നി​റ​ഞ്ഞ് ക​ക്കൂ​സ് മാ​ലി​ന്യം ടാ​ക്സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണു പു​റ​ത്തേ​ക്ക് ഒ​ഴു​കിത്തുട​ങ്ങി​യ​ത്.

രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ത്തിരി​ക്കു​ക​യും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള ബ​സു​ക​ൾ ഷോ​പ്പിം​ഗ് കോം​പ്ല​സി​നു മു​ന്പി​ലേ​ക്ക് മാ​റ്റി പാ​ർ​ക്ക് ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ത്തി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ താ​ത്കാലി​ക​മാ​യി അ​ട​ച്ചി​ടു​വാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പു​റ​ത്തേ​യ്ക്ക് ഒ​ഴു​കി​യ മ​ലി​ന​ജ​ലം പൊ​തു നി​ര​ത്തി​ലൂ​ടെ പ​ര​ന്നൊ​ഴു​കാ​തി​രി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ടാ​ക്സി സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന് ടാ​റി​ഗി​ന് അ​ടി​യി​ലാ​യാ​ണ് ടാ​ങ്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​പെ​യ്ത് ഉ​റ​വ വെ​ള്ളം ഉ​ൾ​പ്പെ​ടെ ടാ​ങ്കി​ൽ നി​റ​യു​ന്ന​തോ​ടെ ടാ​റിം​ഗി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ചെ​റു കു​ഴി​ക​ളി​ൽ നി​ന്നും വെ​ള്ളം ഉ​യ​ർ​ന്ന് ഒ​ഴു​കു​ക​യാ​ണ് പ​തി​വ്. ഒ​രു വ​ർ​ഷ​മാ​യി പ​ല മാ​സ​ങ്ങ​ളി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്.
ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് ക​രാ​റു​കാ​ര​നാ​ണ്. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര​വ​ധി ത​വ​ണ ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​വാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​മി​ല്ല.

ടാ​ങ്കി​ൽ നി​ന്ന് ഒ​ഴു​കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി സെ​പ്ടി​ക് ടാ​ങ്ക് മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ക​രാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​മെ​ന്നും കാ​ട്ടി ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി.