മു​ണ്ട​ക്ക​യ​ത്ത് നാ​ട്ടു​ച​ന്ത ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും

മു​ണ്ട​ക്ക​യം: നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് പു​ത്ത​ൻ​ച​ന്ത​യി​ൽ പ്ര​വ​ർ​ത്ത​നം നി​ന്നു​പോ​യ നാ​ട്ടു​ച​ന്ത വീ​ണ്ടും തു​ട​ങ്ങു​ന്നു. മു​ണ്ട​ക്ക​യം ഫാ​ർ​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലേ​പ്പാ​ലം മു​ക്കാ​ട​ൻ​സ് ബി​ൽ​ഡിം​ഗ്‌, നാ​യ​നാ​ർ മ​ന്ദി​രം എ​ന്നി​വ​യോ​ടു ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ടു​ച​ന്ത ജൂ​ലൈ ഒ​ന്നി​ന് മു​ൻ എം​എ​ൽ​എ കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജൈ​വ പ​ച്ച​ക്ക​റി, പു​ഴ – കാ​യ​ൽ മീ​ൻ, മ​റ​യൂ​ർ ശ​ർ​ക്ക​ര, നാ​ട​ൻ തേ​ൻ, തൊ​ണ്ടു​ള്ള തേ​ങ്ങ, ച​ട്ടി​യി​ൽ മീ​ൻ ക​റി, മാ​യം​ചേ​രാ​ത്ത മ​സാ​ല​പ്പൊ​ടി​ക​ൾ, നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ, ഉ​ണ​ക്ക​മീ​ൻ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ, ക​ലം, കൊ​ട്ട, ച​ട്ടി, ചെ​ടി, വൃ​ക്ഷ​ത്തൈ തു​ട​ങ്ങി എ​ല്ലാ നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ച​ന്ത​യി​ൽ ല​ഭി​ക്കും.
ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ​യാ​ണ് നാ​ട്ടു​ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഴ​മ​യു​ടെ പു​തു​മ​യ്ക്കു മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നു നാ​ട്ടു ച​ന്ത സം​ഘാ​ട​ക​രാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, കെ.​എ​ൻ. സോ​മ​രാ​ജ​ൻ, പി.​എ​ൻ. സ​ത്യ​ൻ, എം.​ജി. രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.