മു​ണ്ട​ക്ക​യ​ത്ത് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റ്: പ്രാ​രം​ഭ​ന​ട​പ​ടി​ക​ളാ​യി

മു​ണ്ട​ക്ക​യം: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​വാ​ന്‍ ആ​ധു​നി​ക രീ​തി​യി​ലു​ള്ള മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ലാ​ന്‍റ് നി​ര്‍​മാ​ണ​ത്തി​ന് പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​യി.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​പ്പാ​ക്കി​യ തു​മ്പൂ​ര്‍​മൂ​ഴി മാ​തൃ​ക​യി​ലു​ള്ള എ​യ്‌​റോ​ബി​ക് കം​പോ​സ്റ്റിം​ഗ് യൂ​ണി​റ്റാ​ണ് ടൗ​ണി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ര്‍​മി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

വാ​യു സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ​തും ഇ​രു​മ്പ് വ​ല​ക​ളാ​ല്‍ മ​റ​ച്ച​തും ടൈ​ലു​ക​ള്‍ പാ​കി​യ​തു​മാ​യ ഷെ​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ നാ​ല​ടി വീ​തി​യി​ലും നാ​ല​ടി നീ​ള​ത്തി​ലു​മു​ള്ള കു​ഴി​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. കു​ഴി​ക​ള്‍​ക്കു​മേ​ല്‍ എ​ടു​ത്തു മാ​റ്റാ​വു​ന്ന ത​ര​ത്തി​ല്‍ ഫെ​റോ​സി​മ​ന്‍റ് പാ​ളി​ക​ള്‍ നി​ര്‍​മി​ക്കും. ഇ​വ​യ്ക്കു മു​ക​ളി​ലാ​യി ക​രി​ക​ള്‍ പാ​കി ചാ​ണ​ക​മോ ഇ​നോ​ക്കു​ലം എ​ന്ന ദ്രാ​വ​ക​മോ ത​ളി​ച്ച ശേ​ഷം ഒ​ര​ടി ക​ന​ത്തി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കും. ഓ​രോ ക​ള്ളി​ക​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ 120 ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ അ​ഴു​കു​ക​യും അ​വ പു​റ​ത്തെ​ടു​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം.

അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​യ പ്ലാ​സ്റ്റി​ക്, ഇ​വേ​സ്റ്റ്, റ​ബ​ര്‍ തു​ട​ങ്ങി​യ​വ സം​ഭ​രി​ക്കു​വാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​ന​വും ഒ​രു​ക്കും. മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കേ​ണ്ട രീ​തി​യും അ​തി​ന്‍റെ അ​ള​വും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​വാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​ല യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കും. ടൗ​ണി​ല്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​വാ​ന്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ക്കു​ന്ന വ​ള​ത്തി​ന് സ​മാ​ന​മാ​യ വ​സ്തു ഉ​പ​യോ​ഗി​ച്ച് വ​ള​നി​ര്‍​മാ​ണ യൂ​ണി​റ്റി​നു തു​ട​ക്ക​മി​ടു​വാ​നും പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു.

പ​ദ്ധ​തി സ​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​രാ​ജേ​ഷ്, മെം​ബ​ര്‍​മാ​രാ​യ ബി.​ജ​യ​ച​ന്ദ്ര​ന്‍, ബെ​ന്നി ചേ​റ്റു​കു​ഴി ഷീ​ബ ദി​ഫ​യി​ൻ, ര​ജ​നി ഷാ​ജി, ഫ്‌​ളോ​റി ആ​ന്‍റ​ണി, ജെ​സി ബാ​ബു, മ​റി​യാ​മ്മ ആ​ന്‍റ​ണി, രേ​ഖ ദാ​സ്, ജെ​സി ജേ​ക്ക​ബ്, സൂ​സ​മ്മ മാ​ത്യു, എം.​ബി. സ​ന​ൽ, എ​ന്‍​ജി​നി​യ​ര്‍ അ​നി​ല്‍, ഗ്രാ​മ​സേ​വ​ക​ന്‍ അ​ജേ​ഷ് എ​ന്നി​വ​രും ആ​ല​പ്പു​ഴ​യി​ലെ മാ​ലി​ന്യ പ്ലാ​ന്‍റു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.