മു​ണ്ട​ക്ക​യ​ത്ത് വ​ൻ ക​ഞ്ചാ​വു​വേ​ട്ട: പ്രതിയെ രക്ഷിക്കുവാൻ പ്രമുഖരുടെ സംഘം ഉടനടി പ്രവർത്തനം ആരംഭിച്ചു….

മു​​ണ്ട​​ക്ക​​യം: മു​​ണ്ട​​ക്ക​​യ​​ത്ത് നടന്ന വ​​ൻ ക​​ഞ്ചാ​​വു​​വേ​​ട്ടയിൽ വി​​പ​​ണി​​യി​​ൽ അ​​ഞ്ചു ല​​ക്ഷം രൂ​​പയോളം വി​​ല​​വ​​രു​​ന്ന 10 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ത​​മി​​ഴ്നാ​​ട് ഉ​​ത്ത​​മ പാ​​ള​​യം ഗൂ​​ഡ​​ല്ലൂ​​ർ സ്വ​​ദേ​​ശി ന​​വീ​​ൻ​​കു​​മാ​​റാ​​ണ് മു​​ണ്ട​​ക്ക​​യ​​ത്ത് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ഇയാൾ പിടിയിലായി മിനിട്ടുകൾക്കകം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കോ​​ളു​​ക​​ൾ വ​​രി​​ക​​യും ഉ​​ച്ച​​യോ​​ടെ മൂ​​ന്നു ലീ​​ഗ​​ൽ അ​​ഡ്വൈ​​സ​​ർ​​മാ​​ര​​ട​​ങ്ങു​​ന്ന സം​​ഘം മു​​ണ്ട​​ക്ക​​യം സ്റ്റേ​​ഷ​​നി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. മയക്കുമരുന്ന് മാഫിയയുടെ ശക്തികണ്ടു പോലീസ് ഉദ്ഗ്യോഗസ്ഥരും അമ്പരന്നു.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലേ​​ക്കു വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു വി​​ൽ​​പ​​ന​​യ്ക്കാ​​യി കൊ​​ണ്ടു​​പോ​​കും വ​​ഴി മു​​ണ്ട​​ക്ക​​യം ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​​വ​​ച്ച് ഇ​​യാ​​ൾ പോ​​ലീ​​സി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ പി​​ടി​​യി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. ക​​ന്പ​​ത്തു നി​​ന്നു വാ​​ങ്ങി​​യ ക​​ഞ്ചാ​​വ് ബാ​​ഗി​​ൽ പൊ​​തി​​ഞ്ഞ് സാ​​രി​​കൊ​​ണ്ട് മൂ​​ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. പൊ​​തു​​വി​​പ​​ണി​​യി​​ൽ വി​​റ്റാ​​ൽ ഏ​​താ​​ണ്ട് അ​​ഞ്ച് ല​​ക്ഷ​​ത്തോ​​ളം രൂ​​പ വി​​ല​​വ​​രു​​ന്ന ക​​ഞ്ചാ​​വാ​​ണ് ഇ​​യാ​​ളി​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജി​​ല്ല​​യി​​ൽ അ​​ടു​​ത്ത കാ​​ല​​ത്തു​​ണ്ടാ​​യ ഏ​​റ്റ​​വും വ​​ലി​​യ ക​​ഞ്ചാ​​വ് വേ​​ട്ട​​യാ​​ണു ഇ​​തെ​​ന്ന് പോ​​ലീ​​സ് സം​​ഘം അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ൽ മാ​​ത്രം എ​​ക്സൈ​​സി​​ന്‍റെ​​യും പോ​​ലീ​​സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വെ​​വ്വേ​​റെ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലാ​​യി 16 കി​​ലോ​​യോ​​ളം ക​​ഞ്ചാ​​വാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.

ന​​വീ​​ൻ​​കു​​മാ​​ർ പി​​ടി​​യി​​ലാ​​യ​​ത​​റി​​ഞ്ഞ് മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം ത​​ന്നെ മു​​ണ്ട​​ക്ക​​യം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കോ​​ളു​​ക​​ൾ വ​​രി​​ക​​യും ഉ​​ച്ച​​യോ​​ടെ മൂ​​ന്നു ലീ​​ഗ​​ൽ അ​​ഡ്വൈ​​സ​​ർ​​മാ​​ര​​ട​​ങ്ങു​​ന്ന സം​​ഘം മു​​ണ്ട​​ക്ക​​യം സ്റ്റേ​​ഷ​​നി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തു സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത് ഇ​​യാ​​ൾ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ഞ്ചാ​​വ് എ​​ത്തി​​ക്കു​​ന്ന വ​​ൻ റാ​​ക്ക​​റ്റി​​ലെ അം​​ഗ​​മാ​​ണെ​​ന്നാ​​ണ്- പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഓ​​ണ​​ക്കാ​​ലം മു​​ന്നി​​ൽ ക​​ണ്ട് ക​​ന്പ​​ത്തു​​നി​​ന്നും മു​​ണ്ട​​ക്ക​​യം വ​​ഴി ക​​ഞ്ചാ​​വ് എ​​ത്തു​​ന്നെ​​ന്ന ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ന​​ലെ പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ച സ​​മ​​യ​​മാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്.

കോ​​ട്ട​​യം ജി​​ല്ലാ​​പോ​​ലീ​​സ് ചീ​​ഫ് ആ​​ർ. ഹ​​രി​​ശ​​ങ്ക​​റി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി ഡി​​വൈ​​എ​​സ്പി​​യു​​ടെ കീ​​ഴി​​ൽ രൂ​​പീ​​ക​​രി​​ച്ച ഷാ​​ഡോ പോ​​ലീ​​സും മു​​ണ്ട​​ക്ക​​യം പോ​​ലീ​​സും ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.