മു​ദ്ര​പ​ത്ര​ത്തി​നും റ​വ​ന്യൂ​സ്റ്റാ​മ്പി​നും ക്ഷാ​മം; ബ​ന്ധ​പ്പെ​ട്ട​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ ഹ​ര്‍​ജി

കാ​ഞ്ഞി​പ്പ​ള്ളി: പൊ​ന്‍​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ നാ​ളു​ക​ളാ​യി മു​ദ്ര​പ​ത്ര​വും റ​വ​ന്യൂ സ്റ്റാ​മ്പും ആ​വ​ശ്യ​ത്തി​നു കി​ട്ടാ​റി​ല്ലെ​ന്നു പ​രാ​തി.
ജ​ന​ന-​മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ പ​ക​ര്‍​പ്പ് എ​ന്നി​വ​യ്ക്ക് 50 രൂ​പ പ​ത്ര​വും വാ​ട​ക ക​രാ​ര്‍ സ​മ്മ​ത​പ​ത്ര​ത്തി​ന് 200 രൂ​പ പ​ത്ര​വു​മാ​ണ് വേ​ണ്ട​ത്. പൊ​ന്‍​കു​ന്നം ട്ര​ഷ​റി​യു​ടെ കീ​ഴി​ല്‍ അം​ഗീ​കൃ​ത വെ​ണ്ട​റ​ന്‍​മാ​ര്‍​ക്ക് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ വി​ഭാ​ഗ​ത്തി​ലും 50 വീ​ത​മേ പ​ത്ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​റു​ള്ളൂ. കൂ​ടാ​തെ റ​വ​ന്യൂ സ്റ്റാ​മ്പ് കി​ട്ടാ​റു​മി​ല്ല. സാ​ധാ​ര​ണ​ക്കാ​ര്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന 10, 20 , 100, 200 , 500 രൂ​പ​ക​ളു​ടെ പ​ത്ര​ങ്ങ​ള്‍​ക്കാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട്.

ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ വി​ഭാ​ഗ​ത്തി​ലും 150 വീ​തം മു​ദ്ര​പ​ത്ര​വും ആ​വ​ശ്യ​ത്തി​ന് റ​വ​ന്യൂ സ്റ്റാ​മ്പും വി​ത​ര​ണം ചെ​യ്ത് മു​ദ്ര​പ​ത്ര​ത്തി​ന്‍റെ​യും റ​വ​ന്യൂ സ്റ്റാ​മ്പി​ന്‍റെ​യും ക്ഷാ​മം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​യു​സി​എ​ല്‍ കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ച്ച്.​അ​ബ്ദു​ൾ അ​സീ​സ് പൊ​ന്‍​കു​ന്നം ലീ​ഗ​ല്‍ സ​ര്‍​വീ​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് എ​തി​ര്‍ ക​ക്ഷി​ക​ളാ​യ സം​സ്ഥാ​ന ട്ര​ഷ​റി ഡ​യ​റ​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കോ​ട്ട​യം, സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പൊ​ന്‍​കു​ന്നം എ​ന്നി​വ​രോ​ട് 27 ന് ​ലീ​ഗ​ല്‍ സ​ര്‍​വീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ പൊ​ന്‍​കു​ന്നം ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റു കൂ​ടി​യാ​യ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ദാ​ല​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഉ​ത്ത​ര​വി​ട്ടു.