മൂക്കു പൊത്തി വേണം പൊന്‍കുന്നം മാർകറ്റിൽ പോകുവാൻ .. മാര്‍ക്കറ്റിലെ പഴയ കംഫര്‍ട്ട്സ്റേഷന്‍ ദുര്‍ഗന്ധം ദുര്‍ഗന്ധം പരത്തുന്നു…

പൊന്‍കുന്നം: മാര്‍ക്കറ്റിലെ പഴയ കംഫര്‍ട്ട്സ്റേഷന്‍ ദുര്‍ഗന്ധം പരത്തുന്നു. ഏതാനും വര്‍ഷം മുമ്പ് നിര്‍മിച്ച ഷോപ്പിംഗ് കോംപ്ളക്സിനു സമീപമാണ് പഴയ കംഫര്‍ട്ടസ്റേഷന്‍. ഇത് ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്.

ചപ്പുചവറുകളും പ്ളാസ്റിക് കവറുകളും കെട്ടിക്കിടന്ന് പുഴുക്കളും കൊതുകുകളും പെരുകുകയാണ്. കംഫര്‍ട്ടസ്റേഷന്‍ എത്രയും വേഗം വൃത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

1-web-ponkunnam-market

2-web-ponkunnam-market