മൂങ്ങാനി തടയണയില്‍ വെള്ളം ചോര്‍ന്ന് ഒഴുകുന്നു

മണിമല: മണിമലയാറ്റിലെ നീരൊഴുക്ക് പല സ്ഥലങ്ങളില്‍ തടസ്സപ്പെട്ടപ്പോഴും നിലവിലുള്ള തടയണകള്‍ സംരക്ഷിക്കാന്‍ നടപടിയില്ല.

മണിമല മൂങ്ങാനിയില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണയുടെ തടികൊണ്ടുള്ള ഷട്ടറുകള്‍ കാലപ്പഴക്കം മൂലം ചോരുന്ന അവസ്ഥയിലാണ് .തടികൊണ്ടുള്ള ഷട്ടര്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ മാത്രമേ തടയണ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.