മൂന്നാര്‍ തണുത്തു വിറക്കുന്നു .. താപനില പൂജ്യം ഡിഗ്രി

moonar-web
മൂന്നാര്‍ മേഖലയില്‍ തണുപ്പിന്റെ കാഠിന്യമേറുന്നു. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ചൊവ്വാഴ്ച വെളുപ്പിന് മൂന്നാറിനു സമീപമുള്ള സെവന്‍മല എസ്റ്റേറ്റില്‍ രേഖപ്പെടുത്തി.

മൂന്നാര്‍ ടൗണില്‍ മൂന്നുഡിഗ്രിയായിരുന്ന താപനില സമീപത്തെ എസ്റ്റേറ്റ് പ്രദേശങ്ങളിലെല്ലാം അഞ്ചുഡിഗ്രിയില്‍ താഴെയാണ്. വരുംദിവസങ്ങളില്‍ മൂന്നാര്‍ മേഖലയില്‍ താപനില താഴാനിടയുണ്ടെന്ന് കാലാവസ്ഥാവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.