മൂന്ന് ആപ്പിൾ കഴിച്ചാൽ കുടവയർ കുറയ്ക്കാനാകും

അമിതാഹാരവും വ്യായാമമില്ലായ്മയുമാണ് കുടവയറിന് കാരണം.

ചെറിയ രീതിയിൽ ഭക്ഷണം ക്രമീകരിച്ചാൽ കുടവയർ കുറയ്ക്കാനാകും. ആപ്പിളിൽ ഏറെ ജലാംശമുള്ളതിനാൽ ദിവസവും 3 ആപ്പിൾ വീതം കഴിക്കുന്നത് വിശപ്പ്​ മാറാനും വണ്ണം കുറയാനും സഹായിക്കും. പ്രോട്ടീൻ, വിറ്റാമിൻ ഇ, നാരുകൾ എന്നിവ കൊണ്ട് സമ്പന്നമായ ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും ഇതുവഴി ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാകും. പ്രോബയോട്ടിക്ക് ബാക്ടീരിയയുള്ള തൈര് കഴിച്ചാൽ ദഹന പ്രക്രിയ സുഗമമാകും. ഒമേഗ 3​ഫാറ്റി ആസിഡ് അടങ്ങിയ അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും വണ്ണം വയ്ക്കുന്നത് തടയുകയും ചെയ്യും. എണ്ണപ്പലഹാരങ്ങൾ, പൊറോട്ട, ബീഫ്, ഫാസ്റ്റ് ഫുഡ്​ എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.