മൂ​ന്ന് ത​വ​ണ ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടും എ​രു​മേ​ലി​യി​ൽ റോ​ഡ് ടാ​ർ ചെ​യ്യാ​ൻ ക​രാ​റു​കാ​രി​ല്ല

എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ – നേ​ർ​ച്ച​പ്പാ​റ റോ​ഡി​ന് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​യി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത് മൂ​ന്ന് ത​വ​ണ.

ആ​രും ടെ​ൻ​ഡ​ർ എ​ടു​ക്കാ​ത്ത​തി​നാ​ൽ വീ​ണ്ടും റീ ​ടെ​ൻ​ഡ​ർ ന​ട​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും റീ ​ടെ​ൻ​ഡ​റും പ​രാ​ജ​യ​മാ​യാ​ൽ അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട്‌ ന​ഷ്‌​ട​പ്പെ​ടു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​ൻ അം​ഗം മാ​ഗി ജോ​സ​ഫ് പ​റ​ഞ്ഞു. റോ​ഡി​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ത​ക​ർ​ന്ന ഭാ​ഗം റീ ​ടാ​ർ ചെ​യ്യാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഈ ​റോ​ഡി​ൽ കാ​മു​കി​ൻ​കു​ഴി ഭാ​ഗ​ത്തേ​ക്കു​ള്ള ത​ക​ർ​ന്ന പാ​ത ടാ​ർ ചെ​യ്യു​ന്ന​തി​നു പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യു​ണ്ടെ​ന്ന് മാ​ഗി ജോ​സ​ഫ് പ​റ​ഞ്ഞു. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ഭ​ര​ണാ​നു​മ​തി ല​ഭി​ക്കും.

പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും ത​ക​ർ​ന്ന റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. നാ​ല് സ്കൂ​ളു​ക​ൾ, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ, ആ​രാ​ധ​നാ​ല​യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗം കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന ഈ ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.