മൂ​ല​ക്ക​യം​കാ​ര്‍​ക്കു സൗ​ജ​ന്യ​മാ​യി പാ​ച​ക​വാ​ത​കം

ക​ണ​മ​ല: വ​നം​വി​ഭ​വ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​നാ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് വ​നം വ​കു​പ്പി​ന്‍റെ കൈ​ത്താ​ങ്ങാ​യി പാ​ച​ക​വാ​ത​ക​വും. മൂ​ല​ക്ക​യം പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ നി​ര്‍​ധ​ന​രാ​യ ഇ​ഡി​സി കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പെ​രി​യാ​ര്‍ വെ​സ്റ്റ് ഫോ​റ​സ്റ്റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്‍​പി​ജി വി​ത​ര​ണം ന​ട​ത്തി​യ​ത്.

കോ​ട്ട​യം ചീ​ഫ് എ​ക്‌​സി​ക്കു​ട്ടി​വ് ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് മാ​ത്ത​ച്ച​ന്‍ ഐ​എ​ഫ്എ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി.​കെ. ഹാ​ബി, രാ​ധാ​കൃ​ഷ്ണ​ൻ, റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​അ​ജീ​ഷ്, സോ​മ​ന്‍, വാ​ര്‍​ഡ് അം​ഗം വ​ത്സ​മ്മ തോ​മ​സ്, ജോ​ഷി ആ​ന്‍റ​ണി, സി​ബി കൊ​റ്റ​ന​ല്ലൂ​ർ, ഇ​ഡി​സി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍ ചെ​ളി​ക്കു​ഴി, ബേ​ബി​ച്ച​ന്‍ കു​ന്ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.