മെഡിക്കല്‍ ക്യാന്പ്

ഇടക്കുന്നം: പാറത്തോട് പഞ്ചായത്തിന്റെയും ഇടക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെ ഇടക്കുന്നം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടക്കും.

ക്യാന്പില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സൗജന്യ മരുന്നു വിതരണവും തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍ എം.പി. പ്രിയ, മെംബര്‍മാരായ വര്‍ഗീസ് കൊച്ചുകുന്നേല്‍, റെസീന മുഹമ്മദ്കുഞ്ഞ് എന്നിവര്‍ അറിയിച്ചു.