മെഡിക്കല്‍ ക്യാമ്പ് നടത്തി

ചിറക്കടവ് : ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് ക്ലിനിക്കല്‍ ലബോറട്ടറിയുടെയും കോട്ടയം ഭാരത് കാര്‍ഡിയോ വാസ്‌കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്‌രോഗ, സന്ധിരോഗ നിര്‍ണയ ക്യാമ്പു നടത്തി.

ഡോ. ദിലീപ് ഐസക്, ഡോ. ജയിംസ് തോമസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോധരന്‍പിള്ള ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ബോര്‍ഡ് മെംബര്‍മാരായ എം.എന്‍. സുരേഷ്ബാബു, അഡ്വ. അഭിലാഷ് ചന്ദ്രന്‍, കെ. ജയകുമാര്‍, എം.ടി. പ്രീത, ത്രസ്യാമ്മ മാത്യു, സി.പി. നജീബ് എന്നിവര്‍ പ്രസംഗിച്ചു.