മെ​ത്രാ​ഭി​ഷേ​കം; പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷ​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ അ​ഞ്ച് മൈ​താ​ന​ങ്ങ​ളി​ലാ​ണ് മെ​ത്രാ​ഭി​ഷേ​ക​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍, മ​ഹാ​ജൂ​ബി​ലി പാ​രി​ഷ് ഹാ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നെ​ത്തു​ന്ന മെ​ത്രാ​ൻ​മാ​രു​ടെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്ക് ചെ​യ്യ​ണം. മു​ണ്ട​ക്ക​യം, ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ, കു​മ​ളി, അ​ണ​ക്ക​ര മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​നു സ​മീ​പ​മു​ള്ള പൊ​ടി​മ​റ്റം കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്നു വ​ല​ത്തോ​ട്ടു​തി​രി​ഞ്ഞ് ആ​ന​ക്ക​ല്ലു​വ​ഴി അ​ക്ക​ര​പ്പ​ള്ളി മൈ​താ​ന​ത്ത് എ​ത്തി​ച്ചേ​ര​ണം. വൈ​ദി​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും അ​ക്ക​ര​പ്പ​ള്ളി മൈ​താ​ന​ത്താ​ണ് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​ത്. പൊ​ന്‍​കു​ന്നം മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് എ​കെ​ജെ​എം സ്‌​കൂ​ള്‍ മൈ​താ​ന​ത്താ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്കു​ചെ​യ്യു​ക. നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യു​വാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ​യും വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും രൂ​പ​താ​കേ​ന്ദ്രം അ​റി​യി​ച്ചു.