മേ​രി​ക്വീ​ന്‍​സ് ആ​ശു​പ​ത്രി​യി​ൽ മാ​രി​വി​ല്ല്

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ട്ടി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി ശി​ശു​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 16ന് ​രാ​വി​ലെ 9.30 ന് ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ക​ള​റിം​ഗ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ -മാ​രി​വി​ല്ല് 2019 ന​ട​ത്തും.

അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും അ​ഞ്ചു മു​ത​ല്‍ 10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​വു​മാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം മൂ​വാ​യി​രം, ര​ണ്ടാ​യി​രം രൂ​പ​യും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ഓ​രോ വി​ഭാ​ഗ​ത്തി​ലും അ​ഞ്ചു പേ​ര്‍​ക്ക് വീ​തം ആ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. കു​ട്ടി​ക​ള്‍​ക്കാ​യി അ​ന്നേ​ദി​വ​സം വി​വി​ധ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ങ്കെ​ടു​ക്കു​വാ​നാ​യി പേ​രു​ക​ള്‍ 13ന് ​മു​ന്പാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 150 പേ​ര്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മ​ത്സ​രാ​വ​ശ്യ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​താ​ണ്. മ​ത്സ​രാ​ർ​ഥി​ക​ള്‍ ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ളു​ടെ സാ​ഷ്യ​പ​ത്ര​മോ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്കും പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ഫോ​ൺ – 04828 201300, 201400, 202460, 8547505503.