മൊ​ബൈ​ലി​ൽ മി​ണ്ടി​പ്പ​റ​ഞ്ഞ് വ​ണ്ടി ഓ​ടി​ക്ക​രു​തേ…; പി​ടി​വീ​ണാ​ൽ പോ​ക്ക​റ്റു​കീ​റും

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ… പോ​ലീ​സ് പി​ടി​ച്ചാ​ൽ പോ​ക്ക​റ്റു​കീ​റും. വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ‌ 1000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. ഹെ​ല്‍​മെ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്ക് 100 രൂ​പ​യും പി​ഴ ചു​മ​ത്തും. ഇ​ത​ട​ക്കം ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ചു​മ​ത്താ​വു​ന്ന പി​ഴ​യും മ​റ്റ് ശി​ക്ഷ​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

നി​യ​മ​പ​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലാ​ത്ത ആ​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള​ള ആ​ളി​ൽ നി​ന്നോ ഉ​ട​മ​യി​ൽ നി​ന്നോ 1000 രൂ​പ പി​ഴ ഈ​ടാ​ക്കാം. മൂ​ന്നു​മാ​സം ത​ട​വും ല​ഭി​ക്കാം. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചാ​ൽ മൂ​ന്നു​മാ​സം ത​ട​വി​നോ 500 രൂ​പ പി​ഴ​യ്‌​ക്കോ ശി​ക്ഷി​ക്കാം. ലൈ​സ​ൻ​സ് അ​യോ​ഗ്യ​മാ​ക്ക​പ്പെ​ട്ട​യാ​ൾ വീ​ണ്ടും ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ക​യോ ക​ര​സ്ഥ​മാ​ക്കു​ക​യോ ചെ​യ്താ​ലും ശി​ക്ഷ ല​ഭി​ക്കും. 500 രൂ​പ പി​ഴ​യോ മൂ ​ന്നു​മാ​സം ത​ട​വോ ആ​ണ് ശി​ക്ഷ.

അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചാ​ൽ 400 രൂ​പ​യാ​ണ് പി​ഴ. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ൽ 1000 രൂ​പ പി​ഴ ഈ​ടാ​ക്കും. അ​പ​ക​ട​ക​ര​മാ​യും സാ​ഹ​സി​ക​മാ​യും വാ​ഹ​ന​മോ​ടി​ച്ചാ​ൽ 1000 രൂ​പ പി​ഴ​യോ ആ​റു​മാ​സം ത​ട​വോ ആ​ണ് ശി​ക്ഷ. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വോ 2000 രൂ​പ പി​ഴ​യോ ല​ഭി​ക്കും.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ ആ​റു​മാ​സം ത​ട​വോ 2000 രൂ​പ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ആ​ണ് ശി​ക്ഷ. അ​തോ​ടൊ​പ്പം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കാം. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം ഇ​തേ​കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വോ 3000 രൂ​പ പി ​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ​യാ​യി ല​ഭി​ക്കാം.

ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ങ്കി​ൽ 1000 രൂ​പ​യും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ 100 രൂ​പ​യും പി​ഴ ഈ​ടാ​ക്കാം. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​പ്ര​കാ​രം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്‌​ട്രേ​ഷ​ൻ രേ​ഖ​ക​ൾ, പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​കു​തി അ​ട​ച്ച ര​സീ​ത് എ​ന്നി​വ എ​ല്ലാ വാ​ഹ ന​ങ്ങ​ളി​ലും സൂ​ക്ഷി​ക്ക​ണം. ഇ​വ​യ്ക്കു പു​റ​മെ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ, ട്രി​പ് ഷീ​റ്റ് എ​ന്നി​വ​യും സൂ​ക്ഷി​ക്ക​ണം.