മോട്ടോര്‍ ഷോയ്ക്കിടെ ട്രക്ക് നിയന്ത്രണം വിട്ട് കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി 13 പേര്‍ ദാരുണമായി മരിച്ചു, വീഡിയോ കാണുക

മെക്സിക്കന്‍ നഗരമായ ചിഹ്വാഹ്വായില്‍ മോട്ടോര്‍ ഷോയ്ക്കിടെ അതിദാരുണമായ അപകടം. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

എക്സ്ട്രീം സ്പോര്‍ട്സിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന മോണ്‍സ്റ്റര്‍ ട്രക്ക് തന്റെ അഭ്യാസം കഴിഞ്ഞ ശേഷം നിയന്ത്രണം വിട്ടാണ് ചുറ്റും ആവേശത്തോടെ നിന്നിരുന്ന സ്പോര്‍ട്സ് പ്രേമികളുടെ മേലേക്ക് പാഞ്ഞു കയറിയത്. പലരും വാഹനത്തിനു അടിയില്‍ പെട്ട് ചതഞ്ഞരഞ്ഞാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 80 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ തന്നെ ഡസന്‍ കണക്കിന് ആളുകളുടെ നില ഗുരുതരമാണെന്നാണ് വാര്‍ത്ത‍.

എക്സ്ട്രീം ഏരോഷോ എന്ന പേരില്‍ നടത്തപ്പെട്ട ഷോയില്‍ നിരത്തി വെച്ച 2 കാറുകള്‍ക്ക് മുകളിലൂടെ ട്രക്ക് കയറ്റി അഭ്യാസം നടത്തവേ ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വന്‍ അപകടത്തിന് കാരണമായത്. കാറിനു മുകളില്‍ കയറി ട്രക്ക് താഴേക്ക് ആഞ്ഞു പതിക്കവേ ഡ്രൈവറുടെ തല ട്രക്കിനു മുകളില്‍ ഇടിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ആ ഇടിയില്‍ അദ്ദേഹത്തിന്റെ ഹെല്‍മെറ്റ്‌ താഴെ വീണതായും ആ സമയത്ത് നിമിഷ നേരം കൊണ്ട് ട്രക്ക് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയതായും സംഭവം കണ്ടു നിന്നവര്‍ പറഞ്ഞു.

ഈ സംഭവത്തിന്റെ വീഡിയോ താഴെ കാണുക

1-web-truck-tragedy

2-web-truck-tragedy

3-web-truck-tragedy