മോഡല്‍ ഗേളെന്ന പേരില്‍ അറിയപ്പെടുന്ന സുറുമി സ്പിരിറ്റ് കേസിലും പ്രതി ..

മോഡല്‍ ഗേളെന്ന പേരില്‍ അറിയപ്പെടുന്ന സുറുമി സ്പിരിറ്റ് കേസിലും പ്രതി ..

മുത്തശിക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി മാല പൊട്ടിച്ചു കടന്ന കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്പിരിറ്റ് കേസിലടക്കം പ്രതിയായ സുറുമി എറണാകുളത്ത് വച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുറുമിയുടെ താവളം എറണാകുളം നോര്‍ത്തിലാണെന്ന് പോലീസ് മനസിലാക്കിയിരുന്നു.

പൊന്‍കുന്നം പോലീസിന്റെ നിര്‍ദ്ദശമനുസരിച്ച് തെരച്ചില്‍ നടത്തിയ എറണാകുളം നോര്‍ത്ത് സ്‌ക്വാഡിന്റെ വലയില്‍ സുറുമി പെട്ടു. എറണാകുളം നോര്‍ത്ത് പോലീസില്‍ നിന്ന് വെള്ളിയാഴ്ച രാത്രി സുറുമിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ വാങ്ങി .ശനിയാഴ്ച ഉച്ചയോടെ ഇവരെ പൊന്‍കുന്നത് കൊണ്ടുവന്നു. വൈദ്യപരിശോധനക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപ്ത്രിയില്‍ എത്തിച്ചപ്പോഴും, തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവന്നപ്പോഴും ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് സുറുമി തട്ടിക്കയറുന്നുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ സുറുമിയെ റിമാന്റ് ചെയ്തു. ഇക്കഴി!ഞ്ഞ വ്യാഴാഴ്ചയാണ് തെക്കേത്തുകവലയില്‍ മുത്തശി താമസിക്കുന്ന വീട്ടിലെത്തി സുറുമി കൃത്യം നടത്തിയത്.മുത്തശി സുബൈദയുടെ മുഖത്തേക്ക് ശക്തിയായി കുരുമുളക് സ്പ്ര പ്രയോഗിച്ച ശേഷം ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. 2011 ആഗസ്റ്റില്‍ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്പിരിറ്റ് കട്തതിയ കേസിലും ഇവര്‍ പ്രതിയായിരുന്നു.

മോഡല്‍ ഗേളെന്ന പേരില്‍ അറിയപ്പെടുന്ന സുറുമി ആഡംബര കാറുകളിലായിരുന്നു സ്പിരിറ്റ് കടത്തിയിരുന്നത്. പലരില്‍ നിന്ന് പണം തട്ടിയ കേസുകളിലും ഇവര്‍ പ്രതിയാണ്. –