മ​ണി​മ​ല​യാ​റ്റി​ലെ വെ​ള്ളം രോ​ഗാ​തു​രം: ക​ള​ക്‌ടറു​ടെ ഉ​ത്ത​ര​വും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ക്കി

മ​ണി​മ​ല: മ​ണി​മ​ല​യാ​ർ വി​ഷ​ലി​പ്ത​മാ​ക്കി​യ റ​ബ​ർ ഫാ​ക്ട​റി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്നു. ഈ ​വെ​ള്ളം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്നു. പ​ച്ച​നി​റ​മു​ള്ള രാ​സ​മാ​ലി​ന്യ​ങ്ങ​ളും പാ​യ​ലും ന​ദി​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ട് ചേ​ന​പ്പാ​ടി മു​ത​ൽ ചെ​റു​വ​ള്ളി വ​രെ പു​ഴ പ​ച്ച​നി​റ​ത്തി​ൽ മ​ലീ​മ​സ​മാ​യ സം​ഭ​വ​ത്തി​ൽ നാ​ടെ​ങ്ങും പ​രാ​തി ഉ​യ​ർ​ന്നി​ട്ടും അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണ്.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല. എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​മാ​സ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന ഫാ​ക്ട​റി ഉ​ട​മ​ക​ളു​ടെ സ്വാ​ധീ​ന​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു പ​റ​യു​ന്നു. ഫാ​ക്ട​റി ഉ​ട​മ​ക​ളു​ടെ വ​ഴി​വി​ട്ട സ്വാ​ധീ​നം മൂ​ല​മാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ​പോ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തെ​ന്ന് പ​റ​യു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. നി​ല​വി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ദൂ​രം ന​ദി​യി​ലെ വെ​ള്ളം പ​ച്ച നി​റ​ത്തി​ൽ കി​ട​ക്കു​ന്നു. കു​ടി​ക്കാ​നും കു​ളി​ക്കാ​നും വ​സ്ത്രം ക​ഴു​കാ​നും മാ​ത്ര​മ​ല്ല ഈ ​വെ​ള്ള​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ച്ചി​ലു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. കൊ​ടും വേ​ന​ലി​ൽ തു​ള്ളി കു​ടി​വെ​ള്ള​മി​ല്ലാ​തെ ദേ​ശ​വാ​സി​ക​ൾ വ​ല​യു​ന്ന വേ​ള​യി​ലാ​ണ് റ​ബ​ർ ഫാ​ക്ട​റി​ക​ൾ ഇ​ത്ര ഗു​രു​ത​ര​മാ​യ അ​പ​രാ​ധം ചെ​യ്ത​ത്. അ​ടു​ത്ത​യി​ടെ പ്ര​വ​ർ​ത്ത​നം നി​റു​ത്തി​യ ഫാ​ക്ട​റി​യും വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം പു​ഴ​യി​ൽ ഒ​ഴു​ക്കു​ന്ന രം​ഗം നാ​ട്ടു​കാ​ർ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

ര​ണ്ടു ഫാ​ക്ട​റി​ക​ളാ​ണ് ഈ ​സാ​മൂ​ഹി​ക ദ്രോ​ഹ​ത്തി​നു പി​ന്നി​ലെ​ന്നും പു​തു​മ​ഴ പെ​യ്താ​ലു​ട​ൻ വീ​ണ്ടും മാ​ലി​ന്യം ത​ള്ളാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ചേ​ന​പ്പാ​ടി മേ​ഖ​ല​യി​ലെ റ​ബ​ർ ഫാ​ക്ട​റി​ക​ളി​ൽ ന​ദി​യി​ൽ ഒ​ഴു​ക്കി​യ രാ​സ​മാ​ലി​ന്യ​ത്തി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗം കു​ള​ങ്ങ​ളി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 15നു​ശേ​ഷം നാ​ലു ഘ​ട്ട​മാ​യി മാ​ലി​ന്യം ഈ ​ഫാ​ക്ട​റി​ക​ൾ തു​റ​ന്നു​വി​ട്ടി​രു​ന്നു.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും എ​ൻ ജ​യ​രാ​ജ് എം​എ​ൽ​എ​യും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​താ​നും പേ​ർ അ​ന്വേ​ഷ​ണ​ത്തി​നു വ​ന്നെ​ങ്കി​ലും വി​ഷ​യം പ​ഠി​ക്ക​ട്ടെ​യെ​ന്ന മ​റു​പ​ടി​യി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.