മ​ണി​മ​ല​യി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു

മ​ണി​മ​ല: കാ​ല​വ​ര്‍​ഷ​ത്തി​ല്‍ മ​ണി​മ​ല​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. ക​റി​ക്കാ​ട്ടൂ​ര്‍ ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍​ചാ​രു​വേ​ലി റോ​ഡി​ല്‍ ക​റി​ക്കാ​ട്ടൂ​ര്‍ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്താ​യി ക​ലു​ങ്കു ത​ക​ര്‍​ന്ന് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ഈ ​റോ​ഡി​ല്‍ ത​ന്നെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​യെ​ടു​ത്ത് മൂ​ടി സ്ഥ​ല​ത്ത് മ​ണ്ണ് ഒ​ഴു​കി വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ലേ​ടം ക​ലു​ങ്കി​നു സ​മീ​പം റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്ന് ടാ​റിം​ഗ് വ​രെ പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​രി​ശ​ടി​ക്കു സ​മീ​പ​വും റോ​ഡ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. സ​ര്‍​വീ​സ് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്. ക​റി​ക്കാ​ട്ടൂ​ര്‍ സെ​ന്‍റ​ര്‍ പ​ഴ​യി​ടം റോ​ഡി​ല്‍ മൈ​ലാ​ടും​പാ​റ ക​യ​റ്റ​ത്തി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച കു​ഴി​ക​ളി​ലെ മ​ണ്ണ് ഒ​ഴു​കി റോ​ഡ് ചെ​ളി​ക്കു​ഴി​യാ​ണ്. ബൈ​ക്കു​യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ തെ​ന്നി​വീ​ഴു​ന്ന​ത് പ​തി​വാ​ണ്. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടൂ​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.