മ​ത്സ്യ​ക്കുഞ്ഞുങ്ങ​ളെ പ​മ്പ – അ​ഴു​ത ന​ദി​ക​ളി​ലും നി​ക്ഷേ​പി​ക്ക​ണ​ം


ക​ണ​മ​ല: മ​ത്സ്യ​ഫെ​ഡ് വ​ർ​ഷം തോ​റും ന​ട​ത്തു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ നി​ക്ഷേ​പ പ​ദ്ധ​തി മ​ണി​മ​ല​യാ​റ്റി​ൽ മാ​ത്ര​മാ​ക്ക​രു​തെ​ന്നും പ്ര​ള​യം മൂ​ലം മ​ത്സ്യ​സ​മ്പ​ത്ത് ന​ഷ്‌​ട​പ്പെ​ട്ട പ​മ്പ, അ​ഴു​ത ന​ദി​ക​ളി​ൽ ഇ​ത്ത​വ​ണ വേ​ണ​മെ​ന്നും ആ​വ​ശ്യം. അ​തേ​സ​മ​യം ഇ​നി പ​ദ്ധ​തി​യി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നും മ​ണി​മ​ല​യാ​റ്റി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ക​യെ​ന്നും മ​ത്സ്യ​ഫെ​ഡ്.  
പ​മ്പ – അ​ഴു​ത ന​ദി​ക​ളി​ൽ മ​ത്സ്യ​നി​ക്ഷേ​പം ന​ട​ത്താ​ൻ മ​ത്സ്യ​ഫെ​ഡ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യെ​ന്ന് ക​ണ​മ​ല വാ​ർ​ഡം​ഗം അ​നീ​ഷ് വാ​ഴ​യി​ൽ അ​റി​യി​ച്ചു. മ​ണി​മ​ല​യാ​ർ ഒ​ഴു​കു​ന്ന​ത് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം പ​മ്പ – അ​ഴു​ത ന​ദി​ക​ളു​ടെ പ്ര​ദേ​ശ​ത്താ​ണ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഒ​ട്ടേ​റെ വാ​ർ​ഡു​ക​ൾ. മ​ണി​മ​ല​യാ​റി​ലെ കൊ​ര​ട്ടി​യി​ലാ​ണ് മ​ത്സ്യ​ഫെ​ഡ് നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. ഇ​വി​ടം എ​രു​മേ​ലി​യു​ടെ അ​തി​ർ​ത്തി കൂ​ടി​യാ​ണ്. ഇ​വി​ടെ ന​ട​ത്തു​ന്ന മ​ത്സ്യ​നി​ക്ഷേ​പം കൊ​ണ്ട് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. 
ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഓ​രോ വ​ർ​ഷ​വും നി​ക്ഷേ​പി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ തു​ട​ർ​ച്ച​യാ​യി വ​ൻ പ്ര​ള​യം ഉ​ണ്ടാ​യ​ത് മൂ​ലം പ​മ്പ, അ​ഴു​ത ന​ദി​ക​ളി​ൽ മ​ത്സ്യം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ ഇ​നം മ​ൽ​സ്യ​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി. മ​ണ​ൽ വ​ൻ​തോ​തി​ൽ അ​ടി​യു​ക​യും ക​യ​ങ്ങ​ൾ നി​ക​ന്ന​തും മൂ​ലം മ​ത്സ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം തീ​രെ കു​റ​യു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ നി​ക്ഷേ​പം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.