മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്ക് വി​ട: വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി : നാ​ളെ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു തു​ട​ക്ക​മാ​കു​ന്പോ​ൾ പു​ത്ത​ൻ ഉ​ടു​പ്പും ബാ​ഗും കു​ട​യും ചൂ​ടി സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ര​ണ്ടു​മാ​സം മു​ന്പു പി​രി​ഞ്ഞ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്.
ബാ​ഗ്, കു​ട, ഷൂ​സ്, യൂ​ണി​ഫോം എ​ന്നി​വ​യ്ക്ക് മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ വി​ല​വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഒ​ന്നി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ല​യ​ക്ക​ണ​മെ​ങ്കി​ൽ ക​ടം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. ഈ ​ത​ക്കം നോ​ക്കി ത​മി​ഴ് ബ്ലേ​ഡ് സം​ഘ​വും മ​ല​യോ​ര മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​യി​ൽ ത​വ​ണ​ക​ളാ​യി പ​ണം തി​രി​കെ ന​ൽ​കി​യാ​ൽ മ​തി. ഇ​ത്ത​ര​ത്തി​ൽ പ​ണം വാ​ങ്ങി​യാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ വി​ടു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷം 220 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ നി​യ​മ​പ്ര​കാ​രം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​യു​ടെ നി​ർ​ദേ​ശ​വും ഇ​താ​ണ്.

ഉ​ച്ച​ക്ക​ഞ്ഞി ല​ഭി​ക്ക​ണ​മെ​ങ്കി​ലും ഇ​ത്ര​യും പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ വേ​ണം. ഏ​താ​നും ശ​നി​യാ​ഴ്ച​ക​ളി​ൽ പ്ര​വൃ​ത്തി​ദി​നം ആ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ര​യും പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു. ഇ​തി​നി​ടെ ഹ​ർ​ത്താ​ലോ മ​റ്റ് സ​മ​ര​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ്കൂ​ൾ തു​റ​ക്കാ​നും ക​ഴി​യി​ല്ല. ഇ​ങ്ങ​നെ വ​ന്നാ​ൽ ശ​നി​യാ​ഴ്ച​ക​ളി​ൽ ക്ലാ​സ് ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ, അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ​ക്ക് ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ൾ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​ക്കു​ന്ന​തി​നോ​ട് ക​ടു​ത്ത എ​തി​ർ​പ്പാ​ണു​ള്ള​ത്. ഇ​തു​മൂ​ലം 220 ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ൻ മാ​നേ​ജു​മെ​ന്‍റ് ഏ​റെ ക്ലേ​ശി​ക്കേ​ണ്ടി​വ​രും.