മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു; പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​യാ​ളു​ടെ ഭൂ​മി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പി​ടി​ച്ചെ​ടു​ത്ത​ത് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് ചി​റ​ക്ക​ട​വ് വ​ട​ക്കേ​ൽ ലാ​ൽ ജോ​സ​ഫ് ആ​രോ​പി​ച്ചു.

2013 ലാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചി​റ​ക്ക​ട​വ് മൂ​ന്നാം​മൈ​ൽ ചി​റ്റാ​ർ​തോ​ട്ടി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാം ​നി​ർ​മി​ച്ച​ത്. അ​ശാ​സ്ത്രീ​യ​മാ​യാ​ണ് ചെ​ക്ക് ഡാം ​ഇ​വി​ടെ നി​ർ​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ച്ചി​രു​ന്നു. ഡാം ​നി​ർ​മാ​ണ​ത്തി​നു ശേ​ഷം മ​ഴ​ക്കാ​ല​ത്ത് ചി​റ്റാ​ർ തോ​ട്ടി​ൽ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യും കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റോ​ഡി​ൽ വെ​ള്ളം ക​യ​റു​ക​യും റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​പ്പം ത​ന്‍റെ പ​റ​ന്പി​ലേ​ക്ക് വെ​ള്ളം ക​യ​റി സം​ര​ക്ഷ​ണ ഭീ​ത്തി ഇ​ള​കി​പ്പോ​വു​ക​യും ഭൂ​മി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ അ​ധി​കൃ​ത​ർ ത​ന്നെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​കി. ഇ​നി​യു​ള്ള ഭു​മി​ക്കു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​താ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് ത​ന്നോ​ടു​ള്ള പ്ര​തി​കാ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് ലാ​ൽ പ​റ​ഞ്ഞു.
ചെ​ക്ക് ഡാം ​നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്പ് തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു പ​റ​ന്പി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്ന​ത്. അ​ത് അ​ര​മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ ഇ​റ​ങ്ങി​പ്പോ​കും. എ​ന്നാ​ൽ, ചെ​ക്ക് ഡാം ​നി​ർ​മി​ച്ച​തി​നു​ശേ​ഷം ലാ​ൽ ജോ​സ​ഫി​ന്‍റെ ഭൂ​മി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി​യി​ലും റോ​ഡി​ലു​മാ​യി വെ​ള്ളം ക​യ​റും. വെ​ള്ളം ക​യ​റി​യാ​ൽ പി​ന്നെ കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി വേ​ണം ടൗ​ണി​ലെ​ത്താ​ൻ. ഈ ​ദു​രി​ത​ങ്ങ​ളെ​ല്ലാം ചെ​ക്ക് ഡാം ​വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ലാ​ൽ ജോ​സ​ഫ് പ​റ​ഞ്ഞു. ത​ന്‍റെ അ​നു​വാ​ദം കൂ​ടാ​തെ​യാ​ണ് ഭു​മി​യി​ൽ ക‍​യ​റി പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ച​തെ​ന്നും ചെ​ക്ക് ഡാം ​നി​ർ​മാ​ണ​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ലാ​ൽ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ലാ​ലി​ന്‍റെ ഭൂ​മി കൈ​യേ​റ്റ ഭൂ​മി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ 36 സെ​ന്‍റ് സ്ഥ​ലം പി​ടി​ച്ചെ​ടു​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ക​രം അ​ട​യ്ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പു​റ​ന്പോ​ക്ക് ഭു​മി​യെ​ന്ന് പ​റ​ഞ്ഞ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ലാ​ൽ പ​റ​ഞ്ഞു.
45 വ​ർ​ഷ​മാ​യി കൈ​വ​ശ​മു​ള്ള ഭു​മി​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പു​റ​ന്പോ​ക്ക് ഭു​മി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ത​ട്ടി​പ്പി​ന് പ​ഞ്ചാ​യ​ത്തും കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ന്ന് ലാ​ൽ പ​റ​ഞ്ഞു.