മ​ഴ ക​ന​ത്തു; മ​ല​യോ​ര​മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ

മുണ്ടക്കയം : മ​ഴ ക​ന​ത്ത​തോ​ടെ മ​ല​യോ​ര, കാ​ർ​ഷി​ക മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യാ​ണ് മ​ണ്ണി​ടി​ച്ച​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. കൊ​ടു​കു​ത്തി മു​ത​ൽ കു​ട്ടി​ക്കാ​നം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലും ദു​രി​ത​മാ​കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ സ​മാ​ന്ത​ര പാ​ത​യും ഇ​ല്ല.

കു​ട്ടി​ക്കാ​ന​ത്തി​നും മു​റി​ഞ്ഞ​പു​ഴ​യ്ക്കു താ​ഴെ​യും ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​പ്പാ​ലു​വേ​ങ്ങ- തെ​ക്കേ​മ​ല വ​ഴി മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ൽ എ​ത്താം. മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​നും പെ​രു​വ​ന്താ​ന​ത്തി​നു​മി​ട​യി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യാ​ൽ അ​ഴ​ങ്ങാ​ട്- മേ​ലോ​രം- ബോ​യി​സ് വ​ഴി മു​ണ്ട​ക്ക​യ​ത്തെ​ത്താം.
ദേ​ശീ​യ​പാ​ത​യ്ക്ക് വീ​തി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.