മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​ന് ഒ​​രാ​​ഴ്ച ബാ​​ക്കി, ദ​​യ​​നീ​​യം എ​​രു​​മേ​​ലി, പ​​ന്പ റോ​​ഡു​​ക​​ൾ

എരുമേലി : ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് ഒ​​രാ​​ഴ്ച ബാ​​ക്കി നി​​ൽ​​ക്കെ റോ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി എ​​ങ്ങു​​മെ​​ത്തി​​യി​​ല്ല. സീ​​ബ്രാ ലൈ​​നു​​ക​​ൾ വ​​ര​​ച്ച​​തു​​മി​​ല്ല. മു​​ണ്ട​​ക്ക​​യം-​​ക​​രി​​നി​​ലം-​​എ​​രു​​മേ​​ലി പാ​​ത​​യി​​ൽ ഒ​​ഴി​​കെ ഒ​​രി​​ട​​ത്തും കു​​ഴി​​യ​​ട​​യ്ക്ക​​ൽ​​പോ​​ലും ന​​ട​​പ്പാ​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തീ​​ർ​​ഥാ​​ട​​ക​​രു​​ടെ ദു​​രി​​തം വ​​ർ​​ധി​​ക്കും. പൊ​​ൻ​​കു​​ന്നം-​​വി​​ഴി​​ക്ക​​ത്തോ​​ട്-​​എ​​രു​​മേ​​ലി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-​​മ​​ണി​​മ​​ല, മു​​ക്കൂ​​ട്ടു​​ത​​റ-​​ക​​ണ​​മ​​ല, മ​​ണി​​മ​​ല-​​ചേ​​ന​​പ്പാ​​ടി, ക​​റി​​ക്കാ​​ട്ടൂ​​ർ- പ്ലാ​​ച്ചേ​​രി പാ​​ത​​ക​​ളെ​​ല്ലാം കു​​ണ്ടും കു​​ഴി​​യു​​മാ​​ണ്.
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 26-ാം മൈ​​ൽ-​​എ​​രു​​മേ​​ലി റോ​​ഡി​​ൽ പ​​ട്ടി​​മ​​റ്റ​​ത്ത് ഇ​​ടി​​ഞ്ഞ റോ​​ഡ് പ​​ണി വൈ​​കി​​യാ​​ൽ യാ​​ത്ര ദു​​ഷ്ക​​ര​​മാ​​കും. സീ​​സ​​ണ്‍ തു​​ട​​ങ്ങു​​ന്ന​​തി​​നു പ​​ട്ടി​​മ​​റ്റ​​ത്തെ പ​​ണി തീ​​ർ​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം.

ശ​​ബ​​രി​​മ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 12 റോ​​ഡു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്ക് 48 കോ​​ടി രൂ​​പ​​യേ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ളു​​വെ​​ന്നു ക​​രാ​​റു​​കാ​​ർ പ​​റ​​യു​​ന്നു. ജി​​എ​​സ്ടി വ​​ന്ന​​തോ​​ടെ ഈ ​​ഫ​​ണ്ട് അ​​പ​​ര്യാ​​പ്ത​​മാ​​ണ്. ഒ​​രു കോ​​ടി​​യി​​ൽ താ​​ഴെ​​യു​​ള്ള ടെ​​ൻ​​ഡ​​റു​​ക​​ൾ​​ക്കു സ​​ർ​​ക്കാ​​ർ ടാ​​ർ ന​​ൽ​​കാ​​ത്ത​​തും പ്ര​​തി​​സ​​ന്ധി ഇ​​ര​​ട്ടി​​യാ​​ക്കി. ക്വാ​​റി​​ക​​ൾ അ​​ട​​ച്ച​​തും നി​​ര​​ക്കു​​ക​​ൾ വ​​ർ​​ധി​​ച്ച​​തും ക​​രാ​​റു​​കാ​​രെ വ​​ല​​യ്ക്കു​​ന്നു. അ​​പ​​ക​​ടം പ​​തി​​വാ​​യ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം, ഈ​​രാ​​റ്റു​​പേ​​ട്ട- കാ​​ഞ്ഞി​​ര​​പ്പ​​ള്ളി റോ​​ഡു​​ക​​ളി​​ലെ അ​​മി​​ത​​വേ​​ഗം നി​​യ​​ന്ത്രി​​ക്കാ​​ൻ ന​​ട​​പ​​ടി​​യി​​ല്ല.