മ‌ഞ്ജു വാര്യർ തന്റെ പാസ്പോർട്ടിൽ നിന്ന് ദിലീപിന്റെ പേരു ഒഴിവാക്കാൻ അപേക്ഷ കൊടുത്തു

manju warrier divorceമലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ ഭർത്താവ് ദിലീപിൽ നിന്ന് വിവാഹമോചനം തേടാൻ പോകുന്നതായി അടുത്തിടെ വാർത്തകൾ പരന്നിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമോ പ്രതികരണങ്ങളോ മഞ്ജുവും ദിലീപും നടത്തിയിട്ടില്ലെങ്കിലും ഇരുവരും അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്.

എന്നാലിപ്പോൾ മ‌ഞ്ജു വാര്യർ തന്റെ പാസ്പോർട്ടിൽ നിന്ന് ദിലീപിന്റെ പേരു ഒഴിവാക്കാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ് മഞ്ജുവിന്റെ പാസ്പോർട്ടിലെ (K 2256832) പേര്. ദിലീപിന്റെ യഥാർത്ഥ പേരായ ഗോപാലകൃഷ്ണൻ ആണ് മ‌ഞ്ജുവിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നത്. ഇത് മാറ്റി മഞ്ജു വാര്യര്‍ എന്നും വിലാസവും മാറ്റുന്നതിനുള്ള നടപടികൾ മഞ്ജു തുടങ്ങി കഴിഞ്ഞു എന്നാണ് അറിയുന്നത്. അതിന്റെ ആദ്യപടിയായി അടുത്തിടെ മഞ്ജു ഒരു പത്രത്തിൽ പരസ്യം നൽകിയിരുന്നു.

ദിലീപുമായുള്ള ദാന്പത്യ ബന്ധത്തിൽ വിള്ളൽ വീണു എന്ന് റിപ്പോർട്ടുകൾക്ക് കൂടുതൽ ഉറപ്പു നൽകുന്നതാണ് മഞ്ജുവിന്റെ പുതിയ നടപടിയെന്ന് പറയപ്പെടുന്നു. 14 വർഷത്തിനു ശേഷം സിനിമയിലേക്ക് മഞ്ജു മടങ്ങി വന്നതും അടുത്തിടെയാണ്. ദിലീപിൽ നിന്ന് വിവാഹമോചനത്തിനായി തൃശൂരിലെ കുടുംബകോടതിയിൽ മഞ്ജു ഹർജി നൽകാൻ പോയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ മാതാപിതാക്കൾക്കൊപ്പമാണ് മഞ്ജു താമസിക്കുന്നത്. മകൾ മീനാക്ഷി ദിലീപിനൊപ്പവും.

1998 ഒക്‌ടോബര്‍ 20നായിരുന്നു മഞ്ജുവും ദിലീപുമായുള്ള വിവാഹം.