യാത്രക്കാര്‍ ദുരിതത്തില്‍‍

കോരുത്തോട്- മലയോര പ്രദേശമായി കിട്ടന്‍ കോളനി, വെള്ളാനികവല, കോസടി,നൂറ്റിപതിനാറ്,കൊട്ടാരംകട വഴി മുണ്ടക്കയം കുഴിമാവ് വഴിക്കുള്ള ബസ് സര്‍വ്വീസ് കുറയുന്നത് മൂലം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പടെ 600 കുടുംബങ്ങള്‍ യാത്ര ദുരിതത്തിലായിരിക്കുകയാണ്.

ഇപ്പോള്‍ ഈ റൂട്ട് വഴി മുന്നു ബസ്സുകളാണ് ഓടുന്നത്. തൊഴിലാളികളും, സ്കുള്‍ കുട്ടികളും, ഉദ്ദ്യോഗസ്ഥരും അടക്കം 300 ലേറെ പേരാണ് ദിവസേന ബസുകള്‍ മാത്രം ആശ്രയിക്കുന്നത് എന്ന് വിജയ പുരുഷ സഹായക സംഘം കോസടി അഭിപ്രയപ്പെട്ടു. നിലവില്‍ രാവിലെ ഓടിക്കോണിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് പുനരാരംഭിച്ചാല്‍ യാത്ര ബുന്ധിമുട്ട് കുറയുമെന്നും സംഘം പ്രവര്‍ത്തകര്‍ പ്രസിഡന്‍റ് എം.ബി വീതിത് മാടപ്പാറയില്‍,സെക്രട്ടറി വിജീഷ് എം.വി മുത്തോട്ട്,വൈസ്.പ്രസിഡന്‍റ് ബിജു ഓലിക്കല്‍,ജോയ്ന്‍റ് സെക്രട്ടിറി അയജകുമാര്‍ ആമ്പടിയില്‍, റ്റി.കെ അനിരുദ്ധന്‍ തുടങ്ങിയവര്‍ അഭിപ്രയപ്പെട്ടു.