യുഡിഎഫ് ഭരണത്തിനെതിരേ യൂത്ത് ലീഗ്

എരുമേലി: യുഡിഎഫ് ഭരണത്തിലുള്ള എരുമേലി പഞ്ചായത്തില്‍ ഭരണസമിതിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ യുവജന വിഭാഗം സമര ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിപ്പിച്ചു.

യുഡിഎഫ് ഭരണസമിതി അധികാരമേറ്റപ്പോള്‍ ആവിഷ്കരിച്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വികസന പദ്ധതി ആരംഭിക്കുക, നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്ത ആയുര്‍വേദ ആശുപത്രി തുറന്നു പ്രവര്‍ത്തിപ്പിക്കുക, നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞ വൃദ്ധസദനം പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്.